ഹോങ്കോങ്ങിലേക്ക് പറക്കാൻ ആഗ്രഹിക്കുന്നവർക്ക് കിടിലൻ അവസരവുമായി എത്തിയിരിക്കുകയാണ് കതെയ് പസഫിക് എയർലൈൻ. ഹോങ്കോങ്ങിലേക്ക് സൗജന്യ റൗണ്ട് ട്രിപ്പ് ടിക്കറ്റ് ഓഫറാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. നറുക്കെടുപ്പിലൂടെയാണ് വിജയികളെ തിരഞ്ഞെടുക്കുക. കതെയ് പസഫിക് അംഗത്വം ഉള്ളവർക്ക് നറുക്കെടുപ്പിൽ പങ്കെടുക്കാൻ സാധിക്കുന്നതാണ്. അതേസമയം, അംഗത്വം ഇല്ലാത്തവർക്ക് വെബ്സൈറ്റിലൂടെ സൗജന്യമായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. മെയ് 22 മുതൽ 28 വരെയാണ് സൗജന്യ എൻട്രികൾ സമർപ്പിക്കാനുള്ള അവസരം ലഭിക്കുക.
ഒരു വ്യക്തിക്ക് ഒരു എൻട്രി സമർപ്പിക്കാം. ഇന്ത്യ, യുഎഇ, ബംഗ്ലാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങളിൽ താമസിക്കുന്നവർക്കാണ് കതെയ് പസഫിക് ഈ ഓഫർ നൽകുന്നത്. നറുക്കെടുപ്പിൽ തിരഞ്ഞെടുക്കപ്പെടുന്ന 5,590 പേർക്കാണ് സൗജന്യ ടിക്കറ്റുകൾ നൽകുക. ആഗോളതലത്തിൽ മൊത്തം അഞ്ച് ലക്ഷം ടിക്കറ്റുകളാണ് ഇത്തരത്തിൽ സൗജന്യമായി നൽകുന്നത്. ജൂൺ ഏഴിന് വിജയികളെ പ്രഖ്യാപിക്കുകയും, ജൂലൈ ആറിന് മുൻപ് ടിക്കറ്റുകൾ കൈപ്പറ്റേണ്ടതുമാണ്. 2024 മാർച്ച് ആറിന് മുൻപാണ് യാത്ര നടത്തേണ്ടത്.
Post Your Comments