തമിഴ്നാട്ടിലെ വ്യാജ മദ്യ ദുരന്തത്തിൽ മരണസംഖ്യ വീണ്ടും ഉയർന്നു. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, 22 പേരാണ് മരിച്ചത്. 35 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇന്നലെ ചെങ്കൽപേട്ടിലും, വില്ലുപുരത്തുമായി നാല് പേരാണ് മരിച്ചത്. തമിഴ്നാട്ടിൽ വ്യാജ മദ്യ ദുരന്തത്തോടനുബന്ധിച്ച് 2,466 കേസുകളാണ് ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ളത്.
വ്യാജ മദ്യ ദുരന്തവുമായി ബന്ധപ്പെട്ട സംസ്ഥാനത്ത് 2,461 പേർ അറസ്റ്റിലാവുകയും, 21,611 ലിറ്റർ വ്യാജ മദ്യം കണ്ടെത്തി നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ 17,031 കുപ്പി വിദേശ മദ്യമാണ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചെങ്കൽപേട്ട്, വില്ലുപുരം ജില്ലകളിൽ വ്യാജ മദ്യ ദുരന്തം ഉണ്ടായത്. മദ്യം കഴിച്ചതിനെ തുടർന്ന് ആളുകൾ കുഴഞ്ഞു വീഴുകയായിരുന്നു. വില്ലുപുരത്താണ് ആദ്യം ദുരന്തം റിപ്പോർട്ട് ചെയ്തത്. പിന്നാലെ ചെങ്കൽപേട്ടിലും സമാനമായ രീതിയിൽ ആളുകൾ കുഴഞ്ഞു വീഴുകയായിരുന്നു.
Post Your Comments