KeralaLatest NewsNews

മൂന്നുമക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി: യുവതി റിമാൻഡിൽ

കോഴിക്കോട്: മൂന്ന് മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതി റിമാൻഡിൽ. 12 വയസ്സിൽ താഴെ പ്രായമുള്ള മൂന്നുമക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയാണ് അറസ്റ്റിലായത്. കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂരാച്ചുണ്ട് സ്വദേശിനിയായ 27 കാരിയും 26 കാരനുമാണ് അറസ്റ്റിലായത്.

Read Also: തീവ്രവാദികളോ, മാഫിയകളോ പിടിക്കപ്പെട്ടാല്‍ പാവം ലക്ഷദ്വീപുകാരുടെ തലക്ക് കെട്ടിവെക്കുന്നത് നിര്‍ത്തണം; ഐഷ സുല്‍ത്താന

തിങ്കളാഴ്ച രാവിലെ വൈത്തിരിയിൽ നിന്നാണ് ഇരുവരെയും പോലീസ് അറസ്റ്റിലായത്. യുവതിയുടെ ഭർത്താവ് വിദേശത്തായിരുന്നു. ഇക്കഴിഞ്ഞ മെയ് 4-നാണ് യുവതിയെ കാണാതായത്. വീട്ടുകാർ നൽകിയ പരാതിയെ തുടർന്നാണ് കൂരാച്ചുണ്ട് പോലീസ് കേസെടുത്തത്. 3 കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയതിന് യുവതിക്കെതിരെയും ഇതിന് പ്രേരണ നൽകിയതിന് കാമുകനെതിരെയുമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

Read Also: തീവ്രവാദികളോ, മാഫിയകളോ പിടിക്കപ്പെട്ടാല്‍ പാവം ലക്ഷദ്വീപുകാരുടെ തലക്ക് കെട്ടിവെക്കുന്നത് നിര്‍ത്തണം; ഐഷ സുല്‍ത്താന

shortlink

Related Articles

Post Your Comments

Related Articles


Back to top button