കുമളി: തേനിയിലെ വെള്ളച്ചാട്ടം കാണാനെത്തിയ പെൺകുട്ടി മരക്കൊമ്പ് ഒടിഞ്ഞ് തലയിൽ വീണ് മരിച്ചു. ചെന്നൈ നീലാങ്കര സ്വദേശിനി ഫെമിന (15) ആണ് മരിച്ചത്.
കുടുംബാംഗങ്ങൾക്കൊപ്പം കമ്പത്തിന് സമീപമുള്ള ചുരുളി വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു പെണ്‍കുട്ടി. ബന്ധുക്കള്‍ക്കുമൊപ്പം വെള്ളച്ചാട്ടത്തില്‍ കുളി കഴിഞ്ഞ് തിരിച്ച് പോകാനായി വാഹനത്തിനടുത്തേക്കു നീങ്ങുമ്പോൾ മരക്കൊമ്പ് ഫെമിനയുടെ തലയിലേക്ക് വീഴുകയായിരുന്നു.
Read Also : കേരളത്തെ കണ്ണീരിലാഴ്ത്തിയ ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപിന് വേണ്ടി അഡ്വ. ബി.എ ആളൂർ കോടതിയിൽ
ഗുരുതര പരിക്കേറ്റ പെൺകുട്ടിയെ ഉടൻ തന്നെ കമ്പത്തെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെന്നൈയിലെ സ്വകാര്യ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ഫെമിന. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments