കൊല്ലം: ചടയമംഗലത്ത് പതിനഞ്ചുകാരൻ മുങ്ങി മരിച്ചു. പേരോടം സ്വദേശി അഭിനവ് ആണ് മരിച്ചത്.
ഇത്തിക്കരയാറ്റിൽ ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം. കൂട്ടുകാർക്കൊപ്പം ആറ്റിൽ ആറാട്ടുകുളം ഭാഗത്ത് കുളിക്കാൻ പോയതായിരുന്നു. കുളിക്കുന്നതിനിടെ ഒഴുക്കിൽപെട്ട അഭിനവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന്, ഫയർ ഫോഴ്സ് അടക്കം സ്ഥലത്തെത്തി തിരച്ചിൽ നടത്തിയാണ് അഭിനവിനെ പുറത്തെടുത്തത്. എന്നാൽ, ജീവൻ രക്ഷിക്കാനായില്ല.
Read Also : ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്…
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Post Your Comments