ആന്ധ്രാപ്രദേശ്: സുഹൃത്തിന്റെ ജന്മദിന പാർട്ടിക്ക് വെള്ള ഷർട്ട് നൽകാത്തതിന് രണ്ടാനമ്മയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കി പതിനൊന്ന് വയസുകാരൻ. ആന്ധ്രാപ്രദേശിലെ ഏലൂര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന അഞ്ചാം ക്ലാസ്സുകാരനാണ് തന്റെ രണ്ടാനമ്മ ലക്ഷ്മിക്കെതിരെ പരാതി നല്‍കാനായി പൊലീസ് സ്റ്റേഷനിലെത്തിയത്.
ഞായറാഴ്ച രാവിലെ 11 മണിയോടെ സുഹൃത്തിന്റെ ജന്മദിനാഘോഷത്തിന് തയ്യാറായി പോകുന്നതിനായി വെള്ള ഷര്‍ട്ട് എടുത്ത് വയ്ക്കണമെന്ന് കുട്ടി രണ്ടാനമ്മയോട് പറഞ്ഞിരുന്നു. എന്നാല്‍ ഇത് ചെയ്യാത്തതാണ് കുഞ്ഞിനെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് കുട്ടി പൊലീസ് സ്റ്റേഷനില്‍ പോയി പരാതി നല്‍കുകയായിരുന്നു.
ഷര്‍ട്ട് ഒന്നും ധരിക്കാതെ ഒരു ടവ്വല്‍ മാത്രം ധരിച്ചുകൊണ്ടാണ് കുട്ടി പൊലീസ് സ്റ്റേഷനിലെത്തിയത്. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കുടുംബത്തിന്റെ വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്‌തു. തുടര്‍ന്ന് കുട്ടിക്ക് പിറന്നാളിന് പോകാന്‍ വെള്ള ഷര്‍ട്ട് നല്‍കാമെന്ന ഉറപ്പിന്മേല്‍ ലക്ഷ്മിയേയും ഭര്‍ത്താവിനെയും പൊലീസ് വിട്ടയച്ചു.
Post Your Comments