ഉത്തരേന്ത്യയിലെ പുണ്യനഗരമായ വാരണാസിയെ പശ്ചിമ ബംഗാളിന്റെ തലസ്ഥാനമായ കൊൽക്കത്തയുമായി ബന്ധിപ്പിക്കുന്ന അതിവേഗ പാതയുടെ പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കി കേന്ദ്ര സർക്കാർ. 2026 ഓടെ വാരണാസി- കൊൽക്കത്ത എക്സ്പ്രസ് വേ യാഥാർത്ഥ്യമാക്കാനാണ് പദ്ധതിയിടുന്നത്. ജാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയെ ബന്ധിപ്പിച്ചാണ് പാത നിർമ്മിക്കുക. 28,500 കോടി രൂപ മുതൽ മുടക്കിലാണ് പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്.
പദ്ധതി നടപ്പിലാക്കുന്നതോടെ ഡൽഹിയിൽ നിന്ന് റോഡ് മാർഗ്ഗം കൊൽക്കത്തയിലേക്ക് യാത്ര ചെയ്യാനുള്ള സമയം 17 മണിക്കൂർ മാത്രമായി ചുരുങ്ങുന്നതാണ്. കൂടാതെ, വാരണാസിക്കും കൊൽക്കത്തയ്ക്കും ഇടയിലുള്ള ദൂരം 610 കിലോമീറ്ററായും, യാത്ര ചെയ്യാനുള്ള സമയം ഏഴ് മണിക്കൂറായും കുറയും. നിലവിലെ ദൂരം 690 കിലോമീറ്ററാണ്. റാഞ്ചിക്ക് പുറമേ, സസാറം, ഔറംഗബാദ് തുടങ്ങിയ നഗരങ്ങളിലൂടെയും അതിവേഗ പാത കടന്നു പോകുന്നതാണ്. പ്രധാന നഗരങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനാൽ സമയവും, ചെലവും ലാഭിക്കാൻ സാധിക്കും.
Also Read: മദ്രസയിൽ എത്തിയ മാതാവിനെ അസ്മിയെ കാണാൻ അനുവദിച്ചില്ല: ഗുരുതരമായ ആരോപണവുമായി ബന്ധുക്കൾ
Post Your Comments