Latest NewsKeralaNews

അല്‍ അമാന്‍ മദ്രസയിലെ പീഡനത്തെത്തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹത:വി.വി രാജേഷ്

തിരുവനന്തപുരം : ബാലരാമപുരത്തെ അല്‍ അമാന്‍ മദ്രസയില്‍ പീഡനത്തെത്തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹതയെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ വി.വി രാജേഷ്. തലസ്ഥാനത്തെ മദ്രസകള്‍ കേന്ദ്രീകരിച്ച് പീഡനം, രാജ്യ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും വി.വി രാജേഷ് പറഞ്ഞു. മരണത്തില്‍ ബിജെപി പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read Also: കസ്റ്റംസ് പരിശോധനയിൽ നിന്നും രക്ഷപ്പെടാൻ സ്വർണ്ണ ബിസ്‌ക്കറ്റുകൾ വിഴുങ്ങി: എക്‌സ്‌റേ പരിശോധനയിൽ യുവാവ് കുടുങ്ങി

കഴിഞ്ഞ ദിവസമാണ് ബാലരാമപുരത്തെ അല്‍ അമാന്‍ മദ്രസയില്‍ പീഡനത്തെത്തുടര്‍ന്ന് വിദ്യാര്‍ത്ഥിനി മരിച്ചത്. മരണത്തില്‍ കുടുംബമുള്‍പ്പെടെ ദുരൂഹത ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബിജെപിയും ആരോപിക്കുന്നത്. മരണം സ്‌കൂള്‍ അധികൃതര്‍ പോലീസിനെ അറിയിക്കാത്തത് ദുരൂഹത കൂട്ടുന്നുവെന്ന് വി.വി രാജേഷ് പറഞ്ഞു. തലസ്ഥാനത്തെ മദ്രസകള്‍ കേന്ദ്രീകരിച്ച് പീഢനം, രാജ്യ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ആത്മഹത്യ അന്വേഷിക്കണം എന്നും അദ്ദേഹം പറഞ്ഞു.

17 വയസുകാരിയായ പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹത ഉണ്ട്. നിരവധി നാളുകളായി ഇതേ അല്‍ അമാന്‍ മദ്രസയില്‍ ദുരൂഹതകള്‍ തുടരുന്നുണ്ടെന്നും ബിജെപി ആരോപിച്ചു. മദ്രസയെക്കുറിച്ച് കൃത്യമായ വിവരം നല്‍കാന്‍ അധികൃതര്‍ തയ്യാറല്ലെന്നും പെണ്‍കുട്ടിയുടെ മരണത്തില്‍ പ്രതിഷേധിച്ച് മറ്റന്നാള്‍ ബാലരാമപുരം പോലീസ് സ്റ്റേഷനിലേക്ക് ബിജെപി മാര്‍ച്ച് നടത്തും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button