Latest NewsIndiaNews

കേരള സ്റ്റോറിയുടെ സംവിധായകനും നടിയും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു

മുംബൈ: സമ്മിശ്ര പ്രതികരണവുമായി തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ദി കേരള സ്റ്റോറിയുടെ സംവിധായകനും നടിയും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്. മുംബൈയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ പോകവെയാണ് അപകടമുണ്ടായത്. സംവിധായകൻ സു​ദീപ്തോ സെൻ, നടി ആദാ ശർമ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. എന്നാൽ ഇപ്പോൾ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഇരുവരും ട്വീറ്റ് ചെയ്തു.

ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. കരിംന​ഗറിൽ സംഘടിപ്പിച്ച ഹിന്ദു ഏക്താ യാത്ര എന്ന പരിപാടിയിൽ പങ്കെടുക്കാനാണ് ഇരുവരും പുറപ്പെട്ടത്. അപകടത്തെ തുടർന്ന് പരിപാടിയിൽ പങ്കെടുക്കാനാകില്ലെന്ന് ഇരുവരും അറിയിച്ചു. വാർത്ത പ്രചരിച്ചതോടെ തനിക്ക് ഇപ്പോൾ കുഴപ്പമൊന്നും ഇല്ലെന്നറിയിച്ച് നടി നേരിട്ട് രംഗത്തെത്തി.

‘എനിക്ക് സുഖമാണ് സുഹൃത്തുക്കളെ. ഞങ്ങളുടെ അപകടത്തെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ കാരണം ധാരാളം സന്ദേശങ്ങൾ ലഭിക്കുന്നു. ടീം മുഴുവനും, ഞങ്ങൾ എല്ലാവരും സുഖമായിരിക്കുന്നു. ഗൗരവമായി ഒന്നുമില്ല. വലുതായൊന്നും സംഭവിച്ചില്ല. ആശങ്കകൾക്ക് നന്ദി’, ആദാ ശർമ്മ ട്വീറ്റ് ചെയ്തു.

‘ഇന്ന് കരിംനഗറിൽ യുവജനസംഗമത്തിൽ പങ്കെടുക്കാൻ പോകുന്നത് ഞങ്ങളുടെ സിനിമയെക്കുറിച്ച് സംസാരിക്കാനായിരുന്നു. നിർഭാഗ്യവശാൽ ചില ആരോഗ്യപ്രശ്നങ്ങൾ കാരണം യാത്ര ചെയ്യാൻ കഴിഞ്ഞില്ല. കരിംനഗറിലെ ജനങ്ങളോട് ഹൃദയം നിറഞ്ഞ മാപ്പ്. ഞങ്ങളുടെ പെൺമക്കളെ രക്ഷിക്കാനാണ് ഞങ്ങൾ സിനിമ ചെയ്തത്’, സുദീപ്തോ സെൻ ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button