കൊൽക്കത്ത: 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയ്ക്ക് പിന്തുണ നൽകാമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇതിനായുള്ള നിബന്ധനയും മമത ബാനർജി വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസ് ശക്തമായ കേന്ദ്രങ്ങളിൽ അവർ മത്സരിക്കട്ടെയെന്നും തങ്ങൾ അവരെ പിന്തുണയ്ക്കുമെന്നും മമത പറഞ്ഞു. അതിൽ തെറ്റൊന്നുമില്ല. പക്ഷെ മറ്റ് രാഷ്ട്രീയകക്ഷികളെ അവരും പിന്തുണക്കേണ്ടിയിരിക്കുന്നുവെന്ന് മമത അറിയിച്ചു. പ്രാദേശികകക്ഷികളുടെ ശക്തികേന്ദ്രങ്ങളിൽ അവർക്ക് പ്രാഥമിക പരിഗണന നൽകണമെന്ന ആവശ്യവും മമത ബാനർജി മുന്നോട്ടുവെച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ശക്തമായ സാന്നിധ്യമാകുന്നതിനാലാണ് തൃണമൂൽ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കിയതിന് കർണാടകയിലെ ജനങ്ങൾക്ക് നേരത്തെ മമത അഭിനന്ദനം അറിയിച്ചിരുന്നു.
Read Also: കൊച്ചിയിലെ മയക്കുമരുന്ന് വേട്ട: അറസ്റ്റിലായത് പാക് സ്വദേശി തന്നെയെന്ന് സ്ഥിരീകരിച്ച് എൻസിബി
Post Your Comments