മണിപ്പൂരിൽ ഉണ്ടായ ആഭ്യന്തര കലാപത്തെ തുടർന്ന് മിസോറാമിലേക്ക് പലായനം ചെയ്തത് അയ്യായിരത്തിലധികം ആളുകൾ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മണിപ്പൂരിലെ 5,800 ആളുകളാണ് മിസോറാമിലെ വിവിധ ജില്ലകളിലായി അഭയം പ്രാപിച്ചിരിക്കുന്നത്. മണിപ്പൂരിലെ ചിൻ-കുക്കി-മിസോ വിഭാഗത്തിൽപ്പെട്ട 5822 പേരാണ് മിസോറാമിലെ 6 ജില്ലകളിലായി പ്രവർത്തിക്കുന്ന താൽക്കാലിക ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.
ഏറ്റവും കൂടുതൽ ആളുകളെ മാറ്റിപ്പാർപ്പിച്ചിരിക്കുന്നത് ഐസ്വാൾ ജില്ലയിലാണ്. അതേസമയം, ആഭ്യന്തര കലാപത്തെ തുടർന്ന് നിരവധി പേർ മണിപ്പൂരിൽ കൊല്ലപ്പെട്ടിട്ടുണ്ട്. മണിപ്പൂരിലെ മെയ്തികളും ഗോത്രവർഗ്ഗക്കാരും തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. മെയ് 3-ന് പട്ടികവർഗ്ഗ പദവിക്ക് വേണ്ടിയുള്ള മെയ്തേയ് സമുദായത്തിന്റെ ആവശ്യത്തിൽ പ്രതിഷേധിച്ച് മലയോര ജില്ലകളിൽ ‘ആദിവാസി ഐക്യദാർഢ്യ മാർച്ച്’ സംഘടിപ്പിച്ചതിന് പിന്നാലെയാണ് മണിപ്പൂരിൽ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടത്.
Also Read: മുൻ വൈരാഗ്യം മൂലം കൊലപ്പെടുത്താൻ ശ്രമം : പ്രതികൾ പിടിയിൽ
Post Your Comments