രുവനന്തപുരം: ബാലരാമപുരത്ത് മതപഠനശാലയില്‍ 17 കാരി അസ്മിയയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയതിന് പിന്നാലെ പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മതേതര പ്രബുദ്ധ കേരളത്തിൽ ഈ വിഷയം ആരും അറിഞ്ഞിട്ടില്ലെന്ന മട്ടാണ്. പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം വന്നിട്ടും, പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടും ഇപ്പോഴും വിഷയത്തിൽ പ്രതികരിക്കാതിരിക്കുന്നവരുണ്ട്. സംഭവത്തിൽ കുറിപ്പുമായി ഡോ. അനുജ ജോസഫ്.
എത്ര കണ്ടാലും കേട്ടാലും പഠിക്കാത്ത കുറച്ചു ആൾക്കാരുണ്ടെന്ന് അനുജ പറയുന്നു. പെങ്കൊച്ചായാലും, ആൺകൊച്ചായാലും ശെരി നിങ്ങളുടെ കുഞ്ഞുങ്ങളെ അപകടകരമായ സാഹചര്യങ്ങളിലേയ്ക്ക് പറഞ്ഞു വിടാതിരിക്കുക എന്നതാണ് മാതാപിതാക്കൾ ചെയ്യേണ്ടത്. ഒരു മതഗ്രന്ഥത്തിലും പറയുന്നില്ല, ദൈവത്തിന്റെ പേരിൽ കോലം കെട്ടി മനുഷ്യരെ പറ്റിക്കുന്നവരെ വച്ചു പൊറുപ്പിക്കാൻ. എന്നാൽ നമ്മുടെ ഈ നാട്ടിൽ എത്രയൊക്കെ ദുർഅനുഭവങ്ങൾ ഉണ്ടായാലും കണ്ണടയ്ക്കുകയാണ് എന്നാണ് അനുജ പറയുന്നത്.
അനുജ ജോസഫിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
തിരുവനന്തപുരം ബാലരാമപുരം അൽ അമൻ മതപഠന കേന്ദ്രത്തിൽ 17വയസ്സുള്ള അസ്മിയ മരണപ്പെട്ടു.
ആത്മഹത്യ എന്നാണ് വാദം.
തന്നെ ഉസ്താദും ടീച്ചറും ഒക്കെ ഉപദ്രവിക്കുകയാണെന്നും, വീട്ടിലേയ്ക്ക് കൂട്ടി കൊണ്ടു പോകണമെന്നും പെൺകുട്ടി ആവശ്യപ്പെട്ടതിനെ തുടർന്നു പഠനകേന്ദ്രത്തിലെത്തിയ മാതാപിതാക്കൾക്ക് മകൾ മരണപ്പെട്ടു എന്ന വാർത്തയാണ് ലഭിച്ചത്.
ഈ സംഭവത്തിൽ ആ പെൺകുട്ടിയുടെ മാതാപിതാക്കൾ എന്നു പറയപ്പെടുന്നവരോടാണ്
ഉസ്താദിന്റെയും,പള്ളീലച്ചന്റെയും പൂജാരിയുടേയുമൊക്കെ തോന്ന്യവാസം ഇതിനു മുൻപ് വാർത്തകളിലൂടെ അറിയാത്തവരൊന്നുമല്ല നിങ്ങൾ,
17വയസ്സുള്ള മകളെ മതപഠനമെന്നും പറഞ്ഞു ഇത്തരം സ്ഥാപനങ്ങളിലേയ്ക്ക് പറഞ്ഞയക്കുമ്പോൾ സത്യത്തിൽ ആ കൊച്ചിനെ കൊലയ്ക്ക് കൊടുത്തത് പോലും നിങ്ങളാണെന്നെ പറയാനാകൂ.
എത്ര കണ്ടാലും കേട്ടാലും പഠിക്കാത്ത കുറച്ചു ആൾക്കാരുണ്ട്.
പെങ്കൊച്ചായാലും, ആൺകൊച്ചായാലും ശെരി നിങ്ങളുടെ കുഞ്ഞുങ്ങളെ അപകടകരമായ സാഹചര്യങ്ങളിലേയ്ക്ക് പറഞ്ഞു വിടാതിരിക്കുക.
ഒരു മതഗ്രന്ഥത്തിലും പറയുന്നില്ല , ദൈവത്തിന്റെ പേരിൽ കോലം കെട്ടി മനുഷ്യരെ പറ്റിക്കുന്നവരെ വച്ചു പൊറുപ്പിക്കാൻ,,
എന്നാൽ നമ്മുടെ ഈ നാട്ടിൽ എത്രയൊക്കെ ദുർഅനുഭവങ്ങൾ ഉണ്ടായാലും കണ്ണടയ്ക്കുകയാണ്,,,
എന്തിനു വേണ്ടി,,,,
ദൈവത്തിനു വേണ്ടിയോ,,,
അല്ല,,,,
കപടലോകത്തിലെ, ചതിയന്മാരെ ഇനിയും വിശ്വസിക്കണോ,,,,
അസ്മിയമാർക്കു ഇനിയും നീതി ലഭിക്കാതിരിക്കാൻ
Post Your Comments