ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ പുല്‍വാമയിലും ഷോപ്പിയാനിലും ഒന്നിലധികം സ്ഥലങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തുന്നു. തീവ്രവാദത്തിന് ധനസഹായം നല്‍കുന്ന കേസന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന. പാക് കമാന്‍ഡര്‍മാരുടെയോ ഹാന്‍ഡ്‌ലര്‍മാരുടെയോ നിര്‍ദ്ദേശപ്രകാരം വ്യാജ പേരുകളില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകള്‍ നടത്തിയ തീവ്രവാദ ഫണ്ടിങ്, ഗൂഢാലോചന എന്നിവയുമായി ബന്ധപ്പെട്ടതാണ് കേസ്.
മെയ് 11ന്, തീവ്രവാദ ഗൂഢാലോചന കേസില്‍ അബ്ദുള്‍ ഖാലിഖ് റെഗൂവിന്റെ കന്‍സിപോറയിലെ വസതിയിലും, സയ്യിദ് കരീമിലെ ജാവിദ് അഹമ്മദ് ധോബിയിലും, ബാരാമുള്ള ജില്ലയിലെ സാംഗ്രി കോളനിയിലും അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തിയിരുന്നു. പൂഞ്ചില്‍ അഞ്ച് സൈനികരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് ആഴ്ചകള്‍ക്ക് ശേഷമാണ് എന്‍ഐഎയുടെ നടപടി ആരംഭിച്ചത്. പൂഞ്ച് ആക്രമണത്തിന് ദിവസങ്ങള്‍ക്ക് ശേഷം, ജമ്മു കശ്മീരിലെ രജൗരി ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് (ഐഇഡി) പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ ഒരു ഉദ്യോഗസ്ഥനും പരിക്കേറ്റിരുന്നു.
Post Your Comments