പെരുവന്താനം: ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീണ് വീട് തകർന്ന് വീട്ടമ്മയ്ക്ക് പരിക്കേറ്റു. പെരുവന്താനം ലക്ഷംവീട് കോളനിയിൽ കൊല്ലംപറമ്പിൽ അബ്ദുസലാമിന്റെ വീടാണ് മരം വീണ് തകർന്നത്.
കഴിഞ്ഞ ദിവസം ആണ് സംഭവം. സമീപത്തെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ നിന്നിരുന്ന തേക്ക് മരം കടപുഴകി വീടിന്റെ മുകളിൽ പതിക്കുകയായിരുന്നു. അപകടസമയം വീട്ടിലുണ്ടായിരുന്ന അബ്ദുൾ സലാമിന്റെ ഭാര്യ സൈനബയുടെ ദേഹത്താണ് ഷീറ്റും ഇഷ്ടികയും തകർന്നുവീണ് പരിക്കേറ്റത്.
പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരം വീണതിനെത്തുടർന്ന്, വീട് പൂർണമായും തകർന്ന് താമസിക്കാൻ പറ്റാതായി തീർന്നു. ഇതിനെത്തുടർന്ന് കുടുംബം താത്കാലികമായി ബന്ധുവീട്ടിലേക്ക് താമസം മാറ്റി.
Post Your Comments