
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമ്മാണം അതിവേഗത്തിൽ പുരോഗമിക്കുന്നതായി റിപ്പോർട്ട്. നിലവിൽ, മേൽക്കൂരയുടെ നിർമ്മാണമാണ് നടക്കുന്നത്. മേൽക്കൂരയുടെ നിർമ്മാണം 40 ശതമാനത്തോളം പൂർത്തീകരിച്ചിട്ടുണ്ട്. ദ്രുതഗതിയിലാണ് ക്ഷേത്രത്തിന്റെ വിവിധ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
ക്ഷേത്രത്തിന്റെ താഴത്തെ നിലയുടെ നിർമ്മാണ പ്രവൃത്തികൾ ഈ വർഷം ഒക്ടോബറോടെ പൂർത്തിയാക്കാനാണ് പദ്ധതിയിടുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എൽ ആൻഡ് ടി, ടാറ്റ എൻജിനീയറിംഗ് സർവീസസ് സാങ്കേതിക സംഘങ്ങൾ അറിയിച്ചിട്ടുണ്ട്.
Also Read: സ്കൂട്ടറിൽ കടത്താൻ ശ്രമം : രണ്ട് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
മേൽക്കൂരയിൽ കല്ലുകൾ കൊത്തിയെടുക്കുന്നതിനായി ക്ഷേത്രത്തിൽ കരകൗശല വിദഗ്ധരുടെ എണ്ണവും വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതിനോടൊപ്പം പരിക്രമ മാർഗ്ഗം, പാർക്കോട്ട ക്ഷേത്രത്തിന്റെ ഇന്റീരിയർ ലൈറ്റിംഗ്, ഫെയ്ഡ് ലൈറ്റിംഗ് എന്നിവയും പൂർത്തീകരിക്കുന്നുണ്ട്. രാമക്ഷേത്രത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്രൈ പങ്കുവെച്ചിരുന്നു.
Post Your Comments