ഇൻസ്റ്റാഗ്രാം പോസ്റ്റിനെ തുടർന്ന് ഉണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ അകോലയിലെ ഓൾഡ് സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മത നേതാവിനെ കുറിച്ചുള്ള ‘നിന്ദ്യമായ’ പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതിനെ തുടർന്നാണ് സംഘർഷത്തിന് തുടക്കമിട്ടത്. രണ്ട് ഗ്രൂപ്പുകൾ തമ്മിലുണ്ടായ ഏറ്റുമുട്ടൽ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. സംഭവത്തിൽ ഒരു പോലീസുകാരനും പരിക്കേറ്റിട്ടുണ്ട്.
സംഭവത്തെ തുടർന്ന് രണ്ട് പോലീസ് കേസുകളാണ് ഫയൽ ചെയ്തിട്ടുള്ളത്. ഇൻസ്റ്റഗ്രാം പോസ്റ്റുമായി ബന്ധപ്പെട്ട് രാംദാസ്പേത്ത് പോലീസ് സ്റ്റേഷനിലും, അക്രമാസക്തമായ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് ഓൾഡ് സിറ്റി പോലീസ് സ്റ്റേഷനിലുമാണ് കേസ് ഫയൽ ചെയ്തത്. നിമിഷ നേരം കൊണ്ടാണ് പ്രദേശത്ത് അക്രമം അഴിച്ചുവിട്ടത്. വാഹനങ്ങൾ തല്ലിത്തകർക്കുകയും, കല്ലെറിയുകയും, തീയിടുകയും ചെയ്തിട്ടുണ്ട്. പ്രദേശത്തെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെങ്കിലും, കടുത്ത നിയന്ത്രണവും നിരോധനാജ്ഞയും ഏർപ്പെടുത്തിയിരിക്കുകയാണ്.
Also Read: വേഗത്തിലോടാൻ ചൈന! ലോകത്തിലെ ആദ്യ ഹൈഡ്രജൻ അർബൻ ട്രെയിൻ പുറത്തിറക്കി
Post Your Comments