KannurLatest NewsKeralaNattuvarthaNews

24 ചാ​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പിടികൂടി : രണ്ടുപേർ അറസ്റ്റിൽ

കാ​സ​ർ​​ഗോ‍ഡ്​ മു​ള്ളേ​രി സ്വ​ദേ​ശി​യാ​യ കെ.​പി. ബ​ദ​റു​ദീ​ൻ (33), ദ​ക്ഷി​ണ ക​ന്ന​ഡ സ്വ​ദേ​ശി അ​ബൂ​ബ​ക്ക​ർ സി​ദ്ധി​ഖ് (39) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

പ​ഴ​യ​ങ്ങാ​ടി: 24 ചാ​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി ര​ണ്ടുപേ​ർ പൊലീസ് പിടിയിൽ. കാ​സ​ർ​​ഗോ‍ഡ്​ മു​ള്ളേ​രി സ്വ​ദേ​ശി​യാ​യ കെ.​പി. ബ​ദ​റു​ദീ​ൻ (33), ദ​ക്ഷി​ണ ക​ന്ന​ഡ സ്വ​ദേ​ശി അ​ബൂ​ബ​ക്ക​ർ സി​ദ്ധി​ഖ് (39) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. പ​ഴ​യ​ങ്ങാ​ടി പൊ​ലീ​സ് ആണ് ഇവരെ പി​ടി​കൂടിയത്‍.

Read Also : വയനാട്ടിൽ മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയില്‍, എംഡിഎംഎയും കഞ്ചാവും ഒസിബി പേപ്പറും കണ്ടെടുത്തു 

ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെയാണ് സംഭവം. പെ​ട്രോ​ളി​ങ്ങി​നി​റ​ങ്ങി​യ പൊ​ലീ​സ് സം​ഘ​ത്തെ ക​ണ്ട് വാ​ഹ​നം വെ​ട്ടി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ അ​തി​സാ​ഹ​സി​ക​യാ​ണ് പൊ​ലീ​സ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​ർ​ണാ​ട​ക​യി​ൽ നി​ന്നും പ​ഴ​യ​ങ്ങാ​ടി മേ​ഖ​ല​ക​ളി​ലേ​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ത്തി​ച്ച് വി​ൽ​പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ൽ​പ്പെ​ട്ട​വ​രാ​ണി​വ​രെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ഇ​ൻ​സ്​​പെ​ക്ട​ർ ടി.​എ​ൻ. സ​ന്തോ​ഷ് കു​മാ​ർ, എ​സ്.​ഐ രൂ​പ മ​ധു​സൂ​ദ​ന​ൻ, സീ​നി​യ​ർ പൊ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സു​രേ​ഷ്, ജോ​ഷി, ശ​ര​ത്ത് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം എ​രി​പു​ര​ത്ത് നി​ന്നാ​ണ് ഇവരെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button