KozhikodeKeralaNattuvarthaLatest NewsNews

പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​രി​യു​ടെ മാല കവർന്നു : യുവാവ് പിടിയിൽ

കു​റ്റി​ച്ചി​റ സ്വ​ദേ​ശി​യും ഒ​ടു​മ്പ്ര​യി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ക​യും ചെ​യ്യു​ന്ന മു​ഹ​മ്മ​ദ് ഫൈ​ജാ​സി​നെ​യാ​ണ് (38) അ​റ​സ്റ്റ് ​ചെ​യ്ത​ത്

കോ​ഴി​ക്കോ​ട്: ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​രി​യു​ടെ സ്വ​ർ​ണ മാ​ല ബൈ​ക്കി​ലെ​ത്തി ക​വ​ർ​ന്ന​യാ​ൾ പൊലീസ് പിടിയിൽ. കു​റ്റി​ച്ചി​റ സ്വ​ദേ​ശി​യും ഒ​ടു​മ്പ്ര​യി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ക​യും ചെ​യ്യു​ന്ന മു​ഹ​മ്മ​ദ് ഫൈ​ജാ​സി​നെ​യാ​ണ് (38) അ​റ​സ്റ്റ് ​ചെ​യ്ത​ത്.

മേ​യ് എ​ട്ടി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കൊ​ളാ​യി​ത്താ​ഴം പെ​ട്രോ​ൾ പ​മ്പി​ന​ടു​ത്തു​ നി​ന്ന് സ്ത്രീ ​ന​ട​ന്നു​പോ​കു​മ്പോ​ഴാ​ണ് മാ​ല പൊ​ട്ടി​ച്ച​ത്. ക​വ​ർ​ച്ച​സ​മ​യം ഇ​യാ​ൾ ബൈ​ക്കി​ന്റെ ന​മ്പ​ർ പ്ലേ​റ്റ് മാ​റ്റി മ​റ്റൊ​രു ന​മ്പ​റാ​ണ് ഘ​ടി​പ്പി​ച്ച​ത്. കു​റ​ച്ചു​ദൂ​രം സ​ഞ്ച​രി​ച്ച ശേ​ഷം ഇ​യാ​ൾ പു​തി​യ ന​മ്പ​ർ മാ​റ്റി യാ​ത്ര തു​ട​ർ​ന്നെ​ങ്കി​ലും കൃ​ത്യ​മാ​യ നി​രീ​ക്ഷ​ണ​ത്തി​ലൂ​ടെ സ്പെ​ഷ​ൽ ആ​ക്ഷ​ൻ ഗ്രൂ​പ് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Read Also : പൊതുസ്ഥലത്ത് മാലിന്യംതള്ളൽ: വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കണമെന്ന് മന്ത്രി എം ബി രാജേഷ്

ഡി.​സി.​പി കെ.​ഇ. ബൈ​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സി​റ്റി സ്പെ​ഷ​ൽ ആ​ക്ഷ​ൻ ഗ്രൂ​പ്പും ഇ​ൻ​സ്പെ​ക്ട​ർ യൂ​സ​ഫ് ന​ടു​ത്ത​റ​മ്മ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കു​ന്ദ​മം​ഗ​ലം പൊ​ലീ​സും ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ സ്പെ​ഷ​ൽ ആ​ക്ഷ​ൻ ഗ്രൂ​പ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഒ. ​മോ​ഹ​ൻ​ദാ​സ്, ഹാ​ദി​ൽ കു​ന്നു​മ്മ​ൽ, ശ്രീ​ജി​ത്ത് പ​ടി​യാ​ത്ത്, ഷ​ഹീ​ർ പെ​രു​മ​ണ്ണ, സു​മേ​ഷ് ആ​റോ​ളി, എ.​കെ. അ​ർ​ജു​ൻ, രാ​കേ​ഷ് ചൈ​ത​ന്യം, കു​ന്ദ​മം​ഗ​ലം പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ വി​ശോ​ഭ്, സ​ച്ചി​ത്ത്, ഷി​ജു എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു. കു​ന്ദ​മം​ഗ​ലം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button