KeralaLatest NewsNews

അവളുടെ കല്യാണം ആരെയും വിളിക്കാന്‍ പറ്റില്ലല്ലോ, അതുകൊണ്ട് സഞ്ചയനത്തിന് എല്ലാവരെയും വിളിക്കുകയാണ്: കുറിപ്പ്

നാളെ സഞ്ചയനമാണ്, നടത്തെണ്ടെന്ന് കരുതിയതാണ്,

കോട്ടയം: കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ വീട് സന്ദര്‍ശിച്ച്‌ എബിവിപി സംസ്ഥാന സെക്രട്ടറി എന്‍സിടി ശ്രീഹരി പങ്കുവച്ച കുറിപ്പ് നേടുന്നു. ഏകമകളുടെ വിവാഹം ആഘോഷമായി നടത്താൻ ആഗ്രഹിച്ച അച്ഛൻ ആ മകളുടെ വിയോഗ വേദനയിൽ കഴിയുകയാണ്. ഈ അച്ഛനെ പറഞ്ഞ് ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലെന്ന് ശ്രീഹരി കുറിക്കുന്നു.

read also: ഏതെങ്കിലും ഒരു തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചാല്‍ അതിന്റെ ക്രെഡിറ്റ് മാധ്യമങ്ങള്‍ മോദിക്ക് നല്‍കുന്ന സ്ഥിതിയാണുള്ളത്

എന്‍സിടി ശ്രീഹരിയുടെ പോസ്റ്റ്

കൊല്ലപ്പെട്ട ഡോ വന്ദന ദാസിന്റെ വീട്ടിലെത്തി ഉറ്റവരെ കണ്ടു. ഏകമകളെ നഷ്ട്ടപ്പെട്ട അച്ഛനെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കാൻ…അച്ഛനെ കണ്ട സമയത്ത് നീർവികാരനായി കണ്ണുനീർ വറ്റിയ അവസ്ഥയിലാണ്. മനസ്സിലെ വിഷമത്തെ വാക്കുകൾകൊണ്ട് അടക്കിവെക്കുകയാണ് അച്ഛൻ.

ഇറങ്ങാൻ നേരം നാളെ സഞ്ചയനമാണ്, നടത്തെണ്ടെന്ന് കരുതിയതാണ്, പക്ഷേ എനിയിപ്പൊ അവളുടെ കല്യാണം ആരെയും വിളിക്കാൻ പറ്റില്ലല്ലോ, അതുകൊണ്ട് സഞ്ചയനത്തിന് എല്ലാവരെയും വിളിക്കയാണ്’ അച്ഛൻ ഇത് പറഞ്ഞവസനിച്ചപ്പോൾ തിരിച്ചു പറയാൻ വക്കുകളൊന്നുമില്ലാതെ നിസ്സഹായനായി നിൽക്കേണ്ടി വന്നു.

അമ്മ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നിട്ടില്ല. മുറിക്കകത്ത് മരുന്നുകളുടെ സഹായത്തോടെ ഉറങ്ങിത്തീർക്കുകയാണ്. ആളുകൾ വരുന്നതും പോകുന്നതും അമ്മയറിയുന്നില്ല. കുറച്ചു ദിവസങ്ങൾക്ക് ശേഷം തിരക്കുകൾ അവസാനിക്കും, അതിനുശേഷം വന്ദനയുടെ അച്ഛനും അമ്മയ്ക്കും പിന്നെയെന്ത് എന്ന ചോദ്യം ശെരിക്കും ഭ്രാന്ത് പിടിപ്പിക്കുന്നുണ്ട്….
പ്രിയ സോദരിക്ക് കണ്ണീർ പൂക്കൾ ?

shortlink

Related Articles

Post Your Comments


Back to top button