NewsMobile PhoneTechnology

ഓപ്പോ ഫൈൻഡ് എൻ2 ഫ്ലിപ്പ്: വിലയും സവിശേഷതയും പരിചയപ്പെടാം

6.8 ഇഞ്ച് പ്രൈമറി സ്ക്രീനും, 3.62 ഇഞ്ച് കവർ ഡിസ്പ്ലേയുമാണ് ഈ ഹാൻഡ്സെറ്റുകൾക്ക് നൽകിയിട്ടുള്ളത്

ഇന്ത്യൻ വിപണിയിലെ പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡാണ് ഓപ്പോ. മടക്കി സൂക്ഷിക്കുന്ന തരത്തിലുളള ഹാൻഡ്സെറ്റുകൾ ഓപ്പോ വിപണിയിൽ പുറത്തിറക്കാറുണ്ട്. അത്തരത്തിൽ ഓപ്പോയുടെ ഫോൾഡബിൾ സ്മാർട്ട്ഫോണ് ഓപ്പോ ഫൈൻഡ് എൻ2 ഫ്ലിപ്പ്. കിടിലൻ സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഈ ഹാൻഡ്സെറ്റിനെ കുറിച്ച് കൂടുതൽ അറിയാം.

6.8 ഇഞ്ച് പ്രൈമറി സ്ക്രീനും, 3.62 ഇഞ്ച് കവർ ഡിസ്പ്ലേയുമാണ് ഈ ഹാൻഡ്സെറ്റുകൾക്ക് നൽകിയിട്ടുള്ളത്. 1080×2,520 റെസല്യൂഷനും, 120 ഹെർട്സ് അഡാപ്‌റ്റീവ് റിഫ്രഷ് റേറ്റും, 1,600 നിറ്റ് പീക്ക് ബ്രൈറ്റ്നസുമാണ് നൽകിയിട്ടുള്ളത്. അതേസമയം, ഫോണിന്റെ കവർ ഡിസ്പ്ലേക്ക് 382×720 പിക്സൽ റെസലൂഷനും, 60 ഹെർട്സ് റിഫ്രഷ് നൽകിയിട്ടുണ്ട്. ഒക്ട കോർ മീഡിയടെക് ഡെമൻസിറ്റി 9000+ പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ ഹാൻഡ്സെറ്റിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ളതാണ്. 44 വാട്സ് സൂപ്പർവൂക്ക് ചാർജിംഗ് സപ്പോർട്ടും, 4,300 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. ഓപ്പോ ഫൈൻഡ് എൻ2 ഫ്ലിപ്പ് സ്മാർട്ട്ഫോണിന്റെ വിപണി വില 89,999  രൂപയാണ്.

Also Read: പട്ടാമ്പിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button