Latest NewsKeralaNews

വൻ മയക്കുമരുന്ന് വേട്ട: യുവാക്കൾ അറസ്റ്റിൽ

കൊല്ലം: കൊല്ലത്ത് മയക്കു മരുന്ന് വേട്ട. എക്‌സൈസ് ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് 2.24 ഗ്രാം എംഡിഎംഎയുമായി കരുനാഗപ്പള്ളി സ്വദേശി സുനിലിനെ പിടികൂടി. ഇയാളുടെ കയ്യിൽ നിന്നും 15 ഗ്രാം കഞ്ചാവും കണ്ടെടുത്തു.

Read Also: സിക്ക് ലീവ് എടുക്കാൻ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുണ്ടാക്കി: ജീവനക്കാരന് തടവുശിക്ഷ വിധിച്ച് കോടതി

അതേസമയം, എറണാകുളം വാഴക്കാലയിൽ നിന്നും വൻതോതിൽ മയക്കുമരുന്ന് പിടികൂടി. 726 ഗ്രാം എംഡിഎംഎ , 56 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയാണ് കണ്ണൂർ തലശ്ശേരി സ്വദേശി ചിഞ്ചു മാത്യു കാറിലും മുറിയിലുമായി ഒളിപ്പിച്ചു വച്ചിരുന്നത്. പ്രതി സംഭവസ്ഥലത്ത് ഉദ്യോഗസ്ഥരെ ആക്രമിച്ച് ഓടി രക്ഷപ്പെട്ടു. പ്രതി ഉപയോഗിച്ചിരുന്ന ലാപ്‌ടോപ്, സ്മാർട്ട് ഫോൺ, ഇലക്ട്രോണിക് ത്രാസ് എന്നിവ കസ്റ്റഡിയിൽ എടുത്തു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എൻഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറുടെ സ്‌പെഷ്യൽ ആക്ഷൻ ടീം, എറണാകുളം ഐബി, എറണാകുളം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് പാർട്ടി എന്നിവർ സംയുക്തമായി ഓപ്പറേഷനിൽ പങ്കെടുത്തു. നെയ്യാറ്റിൻകരയിൽ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ പി. ഷാജഹാനും പാർട്ടിയും 1.75 കിലോഗ്രാം കഞ്ചാവ് പിടികൂടി. മണ്ണാങ്കോണം ഭാഗത്ത് നടത്തിയ പരിശോധനയിൽ ലാലു എന്നയാളിന്റെ കൈവശമാണ് കഞ്ചാവ് ഉണ്ടായിരുന്നത് എന്നാൽ എക്‌സൈസ് സംഘത്തെ കണ്ടു മലയിൻകീഴ് സ്വദേശിയായ ഇയാൾ ബൈക്കും കഞ്ചാവും ഉപേക്ഷിച്ചു ഓടി രക്ഷപ്പെട്ടു. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

Read Also: സുവർണക്ഷേത്രത്തിന് സമീപം വീണ്ടും സ്ഫോടനം, സ്ഫോടനമുണ്ടാകുന്നത് മൂന്നു ദിവസത്തിനിടെ ഇത് രണ്ടാം തവണ: ഒരാള്‍ക്ക് പരിക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button