KeralaLatest NewsNews

സംഘപരിവാർ ഭയപ്പെടുന്ന ചരിത്രം കേരളത്തിലെ പാഠപുസ്തകങ്ങളിൽ പഠിപ്പിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ വിദ്വേഷത്തിന്റെ വിത്തുവിതയ്ക്കാനുള്ള നീക്കമാണ് ചിലർ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യമാകെ കേരളത്തെക്കുറിച്ച് തികച്ചും മോശമായ ചിത്രം പ്രചരിപ്പിക്കാൻ ഇക്കൂട്ടർ കുറച്ചുനാളായി നിരന്തരശ്രമം നടത്തുന്നു. നുണകൾ ആവർത്തിച്ചാവർത്തിച്ച് സത്യങ്ങളെന്ന മട്ടിൽ അവതരിപ്പിക്കുക എന്ന ഫാസിസ്റ്റ് തന്ത്രമാണ് അവർ പയറ്റുന്നത്. ദുരാരോപണങ്ങൾക്കും വ്യാജ പ്രചരണങ്ങൾക്കുമെതിരെ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: മുസ്ലിം ലീഗിനെ ഇടതുപക്ഷത്തിന്റെ നട്ടെല്ലാക്കാമെന്ന പൂതി മനസിൽ വെച്ചാൽ മതി: സിപിഎമ്മിന് മറുപടിയുമായി കെ എം ഷാജി

വർഗീയ കലാപത്തിലൂടെ ധ്രുവീകരണം സൃഷ്ടിച്ച് രാഷ്ട്രീയ വിപുലീകരണം നടത്തുക എന്നതാണ് സംഘപരിവാറിന്റെ ലക്ഷ്യം. 2014 മുതലുള്ള സംഭവങ്ങൾ പരിശോധിച്ചാൽ ആർക്കുമിത് ബോധ്യമാകും. ഏകീകൃത സിവിൽ കോഡിലേക്കാണു നീങ്ങുന്നത്. തുടർന്ന് ഹിന്ദുരാഷ്ട്ര നിർമാണത്തിലേക്കും. ക്രൈസ്തവ, മുസ്ലീം അടക്കമുള്ള വിഭാഗങ്ങൾക്ക് സ്വന്തം സ്വത്വം നിലനിർത്താൻ കഴിയാതാവുന്നു എന്നതാണ് രാജ്യത്തിന്റെ പൊതുസ്ഥിതി. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇനിയും കലാപത്തീ അണയാത്ത മണിപ്പൂരെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ചരിത്രത്തെ എന്നും സംഘപരിവാറിന് ഭയമാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത പാരമ്പര്യം അവകാശപ്പെടുന്ന അവർക്ക് രാജ്യത്തിന്റെ ചരിത്രത്തെക്കുറിച്ച് ഓർക്കുമ്പോൾ വേവലാതിയുണ്ടാകുന്നത് സ്വാഭാവികമാണ്. ഇന്ത്യാചരിത്രത്തിന്റെ ബഹുസ്വരതയെയാണ് അവർ ഭയപ്പെടുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

രാഷ്ട്രപിതാവ് ഗാന്ധിജിയും ആദ്യ പ്രധാനമന്ത്രി നെഹ്‌റുവും പാഠപുസ്തകങ്ങളിൽ നിന്ന് വെട്ടിമാറ്റപ്പെടുന്നു. ഇപ്പോഴിതാ ആദ്യ വിദ്യാഭ്യാസമന്ത്രി മൗലാനാ അബുൽ കലാം ആസാദിനെയും പുറത്താക്കിയിരിക്കുന്നു. മുഗൾ സാമ്രാജ്യത്വത്തെക്കുറിച്ചുള്ള പാഠഭാഗങ്ങൾ നീക്കം ചെയ്യാനും എൻസിഇആർടി തീരുമാനിച്ചിരിക്കുന്നു. പാഠങ്ങൾ നീക്കി ചരിത്രം മായ്ക്കാനാവുമെന്ന് വിചാരിക്കുന്നവർ മൂഢസ്വർഗത്തിലാണ്. സംഘപരിവാർ ഭയപ്പെടുന്നവയെല്ലാം കേരളത്തിലെ പാഠപുസ്തകങ്ങളിൽ തുടർന്നും പഠിപ്പിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: സുവർണക്ഷേത്രത്തിന് സമീപം വീണ്ടും സ്ഫോടനം, സ്ഫോടനമുണ്ടാകുന്നത് മൂന്നു ദിവസത്തിനിടെ ഇത് രണ്ടാം തവണ: ഒരാള്‍ക്ക് പരിക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button