കൊല്‍ക്കത്ത : കൊല്‍ക്കത്തയിലെ സിബെഐ ഓഫീസ് വളഞ്ഞ പോലീസ് രേഖകള്‍ പിടിച്ചെടുത്തെന്ന ആരോപണവുമായി സിബെഐ ഇടക്കാല ഡയറക്ടര്‍ എം നാഗേശ്വര്‍ റാവു. ശാരദ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട തെളിവുകള്‍ കൊല്‍ക്കത്ത പോലീസ് നശിപ്പിച്ചതായി നാഗശ്വേര റാവു വ്യക്തമാക്കിയതായും ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. അതേ സമയം സിബിഐ യുടെ പുതിയ ഡയറക്ടറായി ഋഷി കുമാര്‍ ശുക്ള ഇന്ന് രാത്രി ചുമതല ഏല്‍ക്കാനിരിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
രാവിലെ മുതല്‍ നാടകീയമായ സ്ഥിതി ഗതികളാണ് കൊല്‍ക്കത്തയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. റാലിക്കെത്തിയ യോഗിയുടെ ഹെലികോപ്ടര്‍ കൊല്‍ക്കത്തയില്‍ ഇറക്കാന്‍ മമത സമ്മതിച്ചിരുന്നില്ല . തുടര്‍ന്നാണ് അഞ്ചംഗ സംഘമടങ്ങിയ സിബിഐ ഓഫീസര്‍മാര്‍ ശാരദ ചിട്ടിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പോലീസ് കമ്മീഷണറുടെ ഓഫീസിലെത്തിയത് . തുടര്‍ന്ന് പോലീസ് ഇവരെ തടയുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു.
ഇതിനെ തുടര്‍ന്ന് കമ്മീഷണര്‍ രാജീവ് കുമാറിന്‍റെ വസതിയില്‍ മമത നേരിട്ട് എത്തിയിരുന്നു. താന്‍റെ പോലീസ് സേനയോടൊപ്പമാണ് താനെന്നും രാജീവ് സമര്‍ത്ഥനാണെന്നും അവര്‍ പറഞ്ഞു. റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും ബിജെപി ബംഗാളിനെ വേട്ടയാഡടുകയാണെന്നും മമത ആരോപിച്ചു. തുടര്‍ന്ന് ഇന്ന് രാത്രി മുതല്‍ അവര്‍ സത്യാഗ്രഹം ആരംഭിച്ചിരിക്കുകയാണ്. മെട്രോ ചാനലിനടുത്താണ് സത്യഗ്രഹ പന്തല്‍ ഒരുക്കിയിരിക്കുന്നത്. ഇതിനെത്തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ മമതയെ ഫോണില്‍ ബന്ധപ്പെട്ട് പിന്തുണ അറിയിച്ചിരുന്നു. തുടര്‍ന്നാണ് അഖിലേഷും പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നതായി റിപ്പോര്‍ടുകള്‍.
Post Your Comments