ദില്ലി: സി ബി ഐയുടെ പുതിയ ഡയറക്ടറെ തെരഞ്ഞെടുക്കാനുള്ള സെലക്ഷന്‍ സമിതി യോഗം തീരുമാനമാകാതെ പിരിഞ്ഞു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനമാകാതെ പിരിഞ്ഞത്. അസ്താനയോട് അടുപ്പമുള്ള ഉദ്യോഗസ്ഥനായ രാജേഷ് രഞ്ജനെ ഡയറക്ടറായി നിയമിക്കാന്‍ അനുവദിക്കില്ലെന്ന ഖാര്‍ഖെയുടെ നിലപാടിനെ തുടര്‍ന്നാണ് യോഗം പിരിഞ്ഞതെന്നാണ് സൂചന. സെലക്ഷന്‍ സമിതി യോഗം വൈകാതെ വീണ്ടും ചേരും.1984 ബാച്ച് ബീഹാര്‍ കേഡര്‍ ഐ.പി.എസ് ഉദ്യോസ്ഥനായ രാജേഷ് രഞ്ജന്‍ മുന്‍പ് സി.ബി.ഐയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സി.ബി.ഐ ഡയറക്ടറായിരുന്ന അലോക് വര്‍മ്മയെ പുറത്താക്കിയതിന് ശേഷം പുതിയ മേധാവിയെ കണ്ടെത്താന്‍ ഇത് രണ്ടാം തവണയാണ് സെലക്ഷന്‍ സമിതി യോഗം ചേരുന്നത്.1982-85 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥരാണ് 12 പേരടങ്ങിയ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
സീനിയോറിറ്റി, പരിചയസമ്പത്ത്, അഴിമതി വിരുദ്ധ കേസുകള്‍ കൈകാര്യം ചെയ്തതിലെ പ്രാവിണ്യം, സിബിഐയിലും സമാനമായ ചുമതലകള്‍ വഹിച്ചതിലുമുള്ള മികവ് എന്നിവ പരിഗണിച്ചാണ് 12 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. ഗുജറാത്ത് ഡിജിപി ശിവാനന്ദ് ഝാ, സിഐഎസ്എഫ് ഡിജി രാജേശ് രഞ്ജന്‍, ബിഎസ്എഫ് ഡയറക്ടര്‍ രജനികാന്ത് മിശ്ര, എന്‍ഐഎ ഡയറക്ടര്‍ ജനറല്‍ വൈ.സി.മോദി എന്നിവരാണ് പരിഗണനയിലുള്ള പ്രമുഖര്‍. ആദ്യത്തെ യോഗത്തില്‍ സമിതിക്ക് മുന്‍പാകെ വന്ന പേരുകളില്‍ പലരുടെയും പരിചയ സമ്പത്ത് സംബന്ധിച്ചോ പശ്ചാത്തലം സംബന്ധിച്ചോ യാതൊരു വിവരവും സമര്‍പ്പിക്കപ്പെട്ടിരുന്നില്ല. ഇതിനെ തുടര്‍ന്നായിരുന്നു അന്ന് യോഗം തീരുമാനമെടുക്കാതെ പിരിഞ്ഞത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ നിലവില്‍ സുപ്രധാന ചുമതലകളില്‍ ഇരിക്കുന്നവരെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സര്‍ക്കാര്‍ താല്‍പര്യപ്പെടുന്നില്ലെന്നാണ് വിവരം. പുതിയ ഡയറക്ടറെ കണ്ടെത്തുന്നത് വരെ നാഗേശ്വര റാവു ഇടക്കാല സി.ബി.ഐ മേധാവിയായി തുടരും.
Post Your Comments