Latest NewsKeralaCinemaMollywoodNewsEntertainment

‘ഇതെന്റെ മകൾ കൽക്കി, മകളെ ദത്തെടുത്തത് കഴിഞ്ഞ വർഷം’: മദേഴ്‌സ് ഡേയിൽ അഭിരാമിയുടെ വിശേഷമിങ്ങനെ

മാതൃദിനത്തിൽ തങ്ങളുടെ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് നടി അഭിരാമിയും ഭർത്താവും. ഒരു പെൺകുഞ്ഞിനെ ദത്തെടുത്ത വിവരമാണ് അഭിരാമി ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ വർഷമാണ് ഇവർ കുഞ്ഞിനെ ദത്തെടുത്തത്. കൽക്കി എന്നാണ് മകൾക്ക് പേരിട്ടിരിക്കുന്നത്. താനും ഭർത്താവ് രാഹുലും മാതാപിതാക്കളായതിന്റെ ത്രില്ലിലാണെന്നും എല്ലാവരും അനുഗ്രഹിക്കണമെന്നും അഭിരാമി പറയുന്നു.

‘എല്ലാ അമ്മമാർക്കും എന്റെ മാതൃദിനാശംസകൾ. ഞാനും ഭർത്താവ് രാഹുലും മാതാപിതാക്കൾ ആയതിൽ അത്യന്തം സന്തോഷിക്കുന്നു. കൽക്കി എന്നാണ് മകളുടെ പേര്. കഴിഞ്ഞ വർഷമാണ് മകളെ ഞങ്ങൾ ദത്തെടുത്തത്. ഇത് ഞങ്ങളുടെ ജീവിതം തന്നെ മാറ്റിമറിച്ചു. ഇന്ന് ഈ മാതൃദിനം ഒരു അമ്മയായി ആഘോഷിക്കാൻ കഴിഞ്ഞതിൽ സന്തോഷം. ഞങ്ങൾ പുതിയ കടമയിലേക്ക് കടക്കുന്നു. അനുഗ്രഹം ഉണ്ടാകണം’, അഭിരാമി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

2009 ലാണ് നടി അഭിരാമി രാഹുലിനെ വിവാഹം കഴിക്കുന്നത്. ഇരുവരും കുട്ടികൾ ഇല്ല. ഇപ്പോൾ ഇരുവരും ഒരു പെൺകുഞ്ഞിനെ ദത്തെടുത്ത വിവരം അറിയിച്ചതോടെ നിരവധി ആരാധകരാണ് സന്തോഷം അറിയിക്കുന്നത്.

 

View this post on Instagram

 

A post shared by Abhirami (@abhiramiact)

shortlink

Related Articles

Post Your Comments

Related Articles


Back to top button