Latest NewsNewsIndia

തന്റെ പേരിൽ വ്യാജപരസ്യം പ്രചരിപ്പിക്കുന്നു: പോലീസിൽ പരാതി നൽകി സച്ചിൻ

മുംബൈ: തന്റെ പേരിൽ വ്യാജപരസ്യം പ്രചരിക്കുന്നതിനെതിരെ പരാതി നൽകി മുൻ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ. മുംബൈ പോലീസിൽ ആണ് അദ്ദേഹം പരാതി നൽകിയത്. തന്റെ ശബ്ദവും ഫോട്ടോയും പേരും ആളുകളെ കബളിപ്പിക്കാൻ ഉപയോഗിക്കുകയാണെന്ന് അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇന്റർനെറ്റ് വഴിയാണ് ഇത്തരത്തിൽ കബളിപ്പിക്കൽ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Read Also: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട: ശരീരത്തിൽ കെട്ടിവെച്ച് കടത്താൻ ശ്രമിച്ച ആംഫെറ്റമിൻ പിടികൂടി 

പല പരസ്യങ്ങളിലും സച്ചിന്റെ ശബ്ദവും ഫോട്ടോയും പേരും ഉപയോഗിച്ചിട്ടുണ്ട്. അജ്ഞാതർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 426, 465, 500 വകുപ്പുകൾ പ്രകാരാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അമിതാഭ് ബച്ചൻ ഉൾപ്പെടെയുള്ള താരങ്ങൾ നേരത്തെ ഈ പരാതിയുമായി രംഗത്തെത്തിയിരുന്നു.

Read Also: ബിജെപിയില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേക്കേറിയ ജഗദീഷ് ഷെട്ടര്‍ വിജയിച്ചില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button