KeralaLatest NewsNews

കെഎസ്ആർടിസി ഇനി മുതൽ മൂന്നായേക്കും, പുതിയ നീക്കവുമായി ഗതാഗത വകുപ്പ്

ദീർഘദൂര സർവീസുകളെ കോർപ്പറേഷനുകളുടെ പരിധിയിൽ ഉൾപ്പെടുത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്

കെഎസ്ആർടിസിയെ ഇനി മുതൽ മൂന്നാക്കാൻ ലക്ഷ്യമിട്ട് ഗതാഗത വകുപ്പ്. റിപ്പോർട്ടുകൾ പ്രകാരം, നാലോ അഞ്ചോ ജില്ലകൾ ചേർത്ത് 3 സ്വതന്ത്ര കോർപ്പറേഷനുകളാക്കി മാറ്റാനാണ് പദ്ധതിയിടുന്നത്. ജൂൺ മുതലാണ് പുതിയ മാറ്റങ്ങൾ പ്രാബല്യത്തിലാകുക. ജൂൺ മുതൽ ഓരോ കോർപ്പറേഷനുകൾക്കും ഓരോ പേര് വീതം നൽകുന്നതാണ്. തുടർന്ന് കോർപ്പറേഷനുകളാണ് സർവീസുകളെ നിയന്ത്രിക്കുക.

ദീർഘദൂര സർവീസുകളെ കോർപ്പറേഷനുകളുടെ പരിധിയിൽ ഉൾപ്പെടുത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇവ സ്വിഫ്റ്റ് വഴിയാണ് നടത്തുക. അതേസമയം, സാധാരണ സർവീസുകളിൽ ജീവനക്കാരുടെ സ്ഥലംമാറ്റം, വരുമാനം തുടങ്ങിയ കാര്യങ്ങളെല്ലാം കോർപ്പറേഷനുകളാണ് തീരുമാനിക്കുക. അതിനാൽ, സ്ഥലം മാറ്റം ഇനി അതത് കോർപ്പറേഷനുകളുടെ പരിധിയിലാണ് നടപ്പാക്കുക.

Also Read: സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

പുതിയ സംവിധാനം പ്രാബല്യത്തിലാകുന്നതോടെ കെഎസ്ആർടിസിയെ കൂടുതൽ ലാഭത്തിലാക്കാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ, സർവീസുകൾ കാര്യക്ഷമമാക്കാനും, യാത്രാസൗകര്യം ഉറപ്പുവരുത്താനും കഴിയുന്നതാണ്. തമിഴ്നാട് മോഡലിനെ ആസ്പദമാക്കിയാണ് കേരളത്തിൽ പുതിയ മാറ്റം നടപ്പാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button