KeralaLatest NewsNews

കൊച്ചിയിൽ ലഹരി വേട്ട: രാസ ലഹരി മരുന്നുമായി രണ്ടു പേർ അറസ്റ്റിൽ

കൊച്ചി: എറണാകുളത്ത് രാസലഹരിമരുന്നുമായി രണ്ട് പേർ പിടിയിലായി. കടുങ്ങല്ലൂർ സ്വദേശികളായ ശ്രീരാഗ്, രാഹുൽ എന്നിവരാണ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ സ്‌പെഷ്യൽ ആക്ഷൻ ടീമിന്റെ പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് 6.4 ഗ്രാം എംഡിഎംഎയും, കഞ്ചാവും പിടിച്ചെടുത്തു. ഇവർ മയക്കു മരുന്ന് കച്ചവടത്തിനായി ഉപയോഗിച്ച സ്‌കൂട്ടറും എക്‌സൈസ് കസ്റ്റഡിയിലെടുത്തു.

Read Also: ഭൂമിക്കടിയില്‍ നിന്ന് നിലയ്‌ക്കാത്ത ജലപ്രവാഹം, ചന്ദ്രശേഖരന്റെ വീട്ടിലെ അത്ഭുതകുഴല്‍ക്കിണർ കാണാൻ അയിരങ്ങൾ

ഉപഭോക്താക്കൾക്കിടയിൽ ‘കീരി രാജു’ എന്ന് അറിയപ്പെടുന്ന ശ്രീരാഗ് ഇയാളുടെ ശിങ്കിടികളുടെ കൂടെ ഗോവയിൽ പോയി അവിടെ നിന്ന് വൻതോതിൽ മയക്കു മരുന്ന് കടത്തി കേരളത്തിൽ എത്തിച്ച് വിൽപ്പന നടത്തി വരുകയായിരുന്നു. ഗോവയിൽ ‘മങ്കി മാൻ ‘ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു വിദേശിയിൽ നിന്നാണ് മയക്കു മരുന്ന് വാങ്ങിയതെന്ന് ചോദ്യം ചെയ്യലിൽ ഇരുവരും വെളിപ്പെടുത്തി. ശ്രീരാഗും കൂട്ടാളികളും അർദ്ധരാത്രിയോടെ ഏലൂർ, പാതാളം, മുപ്പത്തടം ഭാഗങ്ങളിൽ ഇരുചക്ര വാഹനത്തിൽ കറങ്ങി നടന്ന് മയക്കു മരുന്ന് വിൽക്കുന്നുണ്ട് എന്ന ഇന്റലിജൻസ് റിപ്പോർട്ട് മാസങ്ങൾക്ക് മുമ്പേ ലഭിച്ചിരുന്നു.

എന്നാൽ, ഓരോ ദിവസവും വ്യത്യസ്ത വാഹനങ്ങളും വ്യത്യസ്ത സിം കാർഡുകളും ഉപയോഗിച്ച് മയക്കു മരുന്ന് ഇടപാട് നടത്തി ഇവർ എക്‌സൈസ് സംഘത്തെ വെട്ടിച്ച് നടക്കുകയായിരുന്നു. തുടർന്ന് എക്‌സൈസ് സ്‌പെഷ്യൽ ആക്ഷൻ ടീം തിരച്ചിൽ ഊർജ്ജിതമാക്കുകയും മുപ്പത്തടം കാച്ചപ്പള്ളി റോഡിന് സമീപം അർദ്ധരാത്രിയോടു കൂടി മയക്കു മരുന്നുമായി എത്തിയ ഇരുവരെയും വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. മാരക ലഹരിയിലായിരുന്ന ഇരുവരേയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് എക്‌സൈസ് സംഘത്തിന് കീഴ്‌പ്പെടുത്തുവാൻ ആയത്.

പറവൂർ സർക്കിൾ ഇൻസ്‌പെക്ടർ ശ്രീരാഗ് കൃഷ്ണ, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ എൻ ജി അജിത് കുമാർ, പ്രിവന്റീവ് ഓഫീസർ റ്റി എക്‌സ് ജസ്റ്റിൻ, സിറ്റി മെട്രോ ഷാഡോയിലെ സിഇഒ എൻ ഡി ടോമി, പറവൂർ സർക്കിൾ സിഇഒ ജഗദീഷ് ഒ എസ്, അമൃത് കരുൺ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. ഇവരെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Read Also: പൊലീസ് വൈദ്യ പരിശോധനയ്ക്കായി എത്തിച്ച പ്രതി ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു: പരിശോധന ടേബിൾ ചവിട്ടി മറിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button