Latest NewsKeralaNews

രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ശുഭകരമായ സൂചന നൽകുന്നു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കർണാടക നിയമസഭ തെരഞ്ഞെടുപ്പ് ഫലം രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ശുഭകരമായ സൂചന നൽകുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെക്കെ ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ബിജെപിയില്ല എന്ന വിജയം കരസ്ഥമാക്കിയ ദിവസമാണ് ഇന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. കർണ്ണാടകയിലെ ജനങ്ങൾ ബിജെപിക്ക് തക്കതായ മറുപടി നൽകിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Read Also: ഭൂമിക്കടിയില്‍ നിന്ന് നിലയ്‌ക്കാത്ത ജലപ്രവാഹം, ചന്ദ്രശേഖരന്റെ വീട്ടിലെ അത്ഭുതകുഴല്‍ക്കിണർ കാണാൻ അയിരങ്ങൾ

പ്രധാനമന്ത്രി നരേന്ദ്ര മോദി 10 ദിവസം കർണാടകയിൽ ക്യാമ്പ് ചെയ്തു. അര ഡസൻ റോഡ് ഷോകൾ നടത്തി. കർണാടക എത്രമാത്രം പ്രാധാന്യത്തോടെയാണ് ബിജെപി കണ്ടത്. അതുപോലെ തന്നെ ജനങ്ങളും കണ്ടു. ജനങ്ങൾ സഹികെട്ട് നൽകിയ വിധിയാണിത്. ഗവൺമെന്റിന് എതിരായ വിധിയെഴുത്താണ് കർണാടകയിലേത്. കോൺഗ്രസ് ഈ വിജയത്തിൽ നിന്നും ഇനിയെങ്കിലും പാഠം ഉൾക്കൊള്ളണം. പ്ലാവില കണ്ടാൽ അതിന്റെ പുറകെ പോകുന്ന ആട്ടിൻപറ്റങ്ങളെ പോലെ നേരത്തെ കോൺഗ്രസിനെ കണ്ടിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

നഷ്ടപ്പെട്ട ഭരണത്തെയോർത്ത് പൊരുത്തപ്പെടാൻ ബിജെപി ശ്രമിക്കില്ല. പരാജയപ്പെട്ടിട്ടും ഭരണത്തിലെത്താൻ നേരത്തെയും ബിജെപി ശ്രമിച്ചിട്ടുണ്ട്. അതിന് സഹായകരമായ നിലപാട് അവിടെ തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ നേരത്തേ സ്വീകരിച്ചിട്ടുണ്ട്. ആ ദുരനുഭവം ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത കോൺഗ്രസിന്റെ ഭാഗത്തു നിന്ന് ഉണ്ടാവണം. ബിജെപി ഇനിയും ഭരണത്തിൽ വരരുതെന്ന വികാരം ശക്തമാണ്. ദീർഘകാലം കോൺഗ്രസ് ഒറ്റക്ക് രാജ്യം ഭരിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യം അങ്ങനെയല്ല. ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്തുക എന്നതാവണം ലക്ഷ്യം. അതിനായിരിക്കണം കോൺഗ്രസും തയ്യാറാവേണ്ടതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിന്റെ അയൽ സംസ്ഥാനങ്ങളിലെല്ലാം കോൺഗ്രസിൽ നിന്ന് വ്യത്യസ്ഥരായ പാർട്ടികളാണ് അധികാരത്തിലുള്ളത്. ആ യാഥാർത്ഥ്യം കോൺഗ്രസ് ഉൾക്കൊള്ളണം. ബിജെപി ഒരിക്കൽക്കൂടി കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ അത് രാജ്യത്തിന്റെ സർവ്വനാശമായി മാറും. അത് ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. അത് മുന്നിൽകണ്ട് ഓരോ സംസ്ഥാനങ്ങളിൽ നിന്നും ബിജെപി വിരുദ്ധ വോട്ടുകൾ ഏകീകരിക്കണം. അതിന് നല്ല ശ്രമങ്ങളാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. അത്തരം ശ്രമങ്ങൾക്കെല്ലാം കൂടുതൽ ഊർജ്ജം പകരുന്ന ജനവിധിയാണ് കർണാടകയിലെ തെരഞ്ഞെടുപ്പ് ഫലമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read Also: ഇങ്ങനെയാണ് ആളിക്കത്തിയ അഗ്നി ഒരു തരി കനൽ ആകുന്നത്: ശ്രീജിത്ത് പണിക്കർ

shortlink

Related Articles

Post Your Comments

Related Articles


Back to top button