
കൊച്ചി: കൊച്ചിയിൽ 12,000 കോടിയിലേറെ രൂപയുടെ ലഹരിമരുന്ന് എൻബിസി-നേവി സംയുക്ത പരിശോധനയിൽ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരു പാകിസ്താൻ സ്വദേശിയെ പിടികൂടി.
രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ലഹരിവേട്ടയാണിതെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
2500 കിലോ മെത്തഫിറ്റമിൻ, 500 കിലോ ഹെറോയിൻ, 529 കിലോ ഹാശിഷ് ഓയിൽ എന്നിവയാണ്. ഇതുവരെ പിടികൂടിയിട്ടുള്ളതിൽ ഏറ്റവും വലിയ മെത്തഫിറ്റമിൻ ശേഖരമാണിത്.
അഫ്ഗാനിൽനിന്ന് കടൽമാർഗം കൊണ്ടുപോയ ലഹരിശേഖരമാണ് നാർകോടിക് കൺട്രോൾ ബ്യൂറോയും നേവിയും ചേർന്ന് പിടികൂടിയത്.
Post Your Comments