12000 കോടിയുടെ മയക്കു മരുന്ന് വേട്ട: കൊച്ചിയിൽ പാക് പൗരൻ അറസ്റ്റിൽ

കൊച്ചി: കൊച്ചിയിൽ വൻ മയക്കു മരുന്ന് വേട്ട. പാകിസ്ഥാനിൽ നിന്നെത്തിച്ച 12000 കോടി രൂപയുടെ മയക്കു മരുന്നുമായി പാക് പൗരൻ അറസ്റ്റിലായത്. 2500 കിലോ മെത്താഫെറ്റാമിനും ഇയാളിൽ നിന്നും പിടിച്ചെടുത്തു. നേവിയും എൻസിബിയും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് മയക്കു മരുന്ന് പിടിച്ചെടുത്തത്.

Read Also: വിൻഡോസ് 10 ഉപയോഗിക്കുന്നവരാണോ? അപ്ഡേഷനുകൾ അവസാനിക്കുന്നു, ഇക്കാര്യങ്ങൾ തീർച്ചയായും അറിയൂ

അറസ്റ്റിലായ വ്യക്തിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ബോട്ടിലാണ് ഇയാൾ ലഹരി എത്തിച്ചത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നടപടി. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ മയക്കു മരുന്ന് വേട്ടയാണെതെന്നാണ് റിപ്പോർട്ട്.

Read Also: യൂട്യൂബിൽ വിമാനം ഇടിച്ചിറക്കുന്ന വീഡിയോ പങ്കുവെച്ചു, പിന്നാലെ തേടിയെത്തിയത് 20 വർഷത്തെ ജയിൽ ശിക്ഷ: സംഭവം ഇങ്ങനെ

Share
Leave a Comment