Latest NewsNewsBusiness

വിദേശ നമ്പറുകളിൽ നിന്നുള്ള തട്ടിപ്പ് കോളുകൾ നിയന്ത്രിക്കാൻ നിർദ്ദേശം, വാട്സ്ആപ്പിന് മുന്നറിയിപ്പ് നൽകി കേന്ദ്രം

കഴിഞ്ഞ ഒരു മാസമായി രാജ്യത്ത് ഒട്ടേറെ പേർക്ക് വിദേശ വെർച്വൽ നമ്പറുകളിൽ നിന്ന് മിസ്ഡ് കോളുകൾ ലഭിച്ചിട്ടുണ്ട്

വിദേശ രാജ്യങ്ങളിൽ നിന്ന് വാട്സ്ആപ്പ് മുഖാന്തരം എത്തുന്ന തട്ടിപ്പ് മിസ്ഡ് കോളുകൾ നിയന്ത്രിക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. അജ്ഞാത നമ്പറുകളിൽ നിന്നുള്ള മിസ്ഡ് കോളുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ, അവ നിയന്ത്രിച്ചില്ലെങ്കിൽ വാട്സ്ആപ്പിന് നിയമപരമായ നോട്ടീസ് അയക്കുമെന്ന് കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം, തട്ടിപ്പ് കോളുകളുടെ 50 ശതമാനമെങ്കിലും ഉടൻ കുറയ്ക്കാൻ അടിയന്തരമായി സാങ്കേതിക സംവിധാനത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുമെന്ന് വാട്സ്ആപ്പ് അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒരു മാസമായി രാജ്യത്ത് ഒട്ടേറെ പേർക്ക് വിദേശ വെർച്വൽ നമ്പറുകളിൽ നിന്ന് മിസ്ഡ് കോളുകൾ ലഭിച്ചിട്ടുണ്ട്. ഇത്തരം മിസ്ഡ് കോളുകൾ ഗുരുതരമായ സൈബർ തട്ടിപ്പിലേക്കാണ് ഉപഭോക്താക്കളെ എത്തിക്കുന്നത്. പ്രധാനമായും, +84, +62, +60, +254, +84, +63, +1(218) എന്നിങ്ങനെ തുടങ്ങുന്ന നമ്പറുകളിൽ നിന്നാണ് അജ്ഞാത കോളുകൾ ലഭിക്കുന്നത്. അബദ്ധവശാൽ ഇത്തരം കോളുകളോട് പ്രതികരിക്കുന്നതിനാൽ, പലരും തട്ടിപ്പിന് ഇരയായിട്ടുണ്ട്. കഴിവതും ഇത്തരം നമ്പറുകളോട് പ്രതികരിക്കാതിരിക്കാനും, അവ ബ്ലോക്ക് ചെയ്യാനും കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്.

Also Read: ആഭ്യന്തര സൂചികകൾ ഉയർന്നു, നേട്ടം നിലനിർത്തി ഓഹരി വിപണി

shortlink

Related Articles

Post Your Comments

Related Articles


Back to top button