Latest NewsNewsBusiness

ആഭ്യന്തര സൂചികകൾ ഉയർന്നു, നേട്ടം നിലനിർത്തി ഓഹരി വിപണി

നിഫ്റ്റി 17.80 പോയിന്റ് നേട്ടത്തിൽ 18,314.80-ലാണ് വ്യാപാരം അവസാനിപ്പിച്ചത്

ആഴ്ചയുടെ അവസാന ദിനമായ ഇന്ന് നേട്ടം നിലനിർത്തി ഓഹരി വിപണി. വ്യാപാരത്തിന്റെ തുടക്കത്തിൽ സൂചികകൾ നഷ്ടത്തിൽ ആയിരുന്നെങ്കിലും, പിന്നീട് നേട്ടം തിരിച്ചുപിടിക്കുകയായിരുന്നു. ബിഎസ്ഇ സെൻസെക്സ് 123.38 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 62,027.90- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 17.80 പോയിന്റ് നേട്ടത്തിൽ 18,314.80-ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഡോ.ലാൽ പാത്ത് ലാബ്സ്, ഐഷർ മോട്ടോഴ്സ്, പോളിക്യാബ്സ് ഇന്ത്യ, മാക്സ് ഹെൽത്ത് കെയർ, സിയമെൻസ്, ഇൻഡസ്ഇൻഡ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ആക്സിസ് ബാങ്ക്, എച്ച്സിഎൽ ടെക്, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാൻസ് തുടങ്ങിയവയുടെ ഓഹരികളാണ് നേട്ടം കുറിച്ചത്. അതേസമയം, അദാനി ടോട്ടൽ ഗ്യാസ്, ഹിൻഡാൽകോ, ലോറസ് ലാബ്സ്, അദാനി ട്രാൻസ്മിഷൻ, ടാറ്റാ സ്റ്റീൽ, അൾട്രാ ടെക് സിമന്റ് തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു.

Also Read: വെയറബിൾസ് കയറ്റുമതിയിൽ റെക്കോർഡ് മുന്നേറ്റവുമായി ഇന്ത്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button