കൊല്ലം: കടയിൽ നിന്നും ബൈക്ക് മോഷണം നടത്തിയ കേസിൽ പ്രതിയായ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ഉത്തരാഖണ്ഡ് സ്വദേശിയും കടയിലെ ജീവനക്കാരനുമായ സന്ദീപ് സിംഗ് (21) ആണ് പിടിയിലായത്. കരുനാഗപ്പളളി പൊലീസ് ആണ് പിടികൂടിയത്.
കഴിഞ്ഞ ആറിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. തഴവ വളാലിൽ ജംഗ്ഷനിൽ ഷമീർ നടത്തുന്ന റെസ്റ്റേറന്റിൽ ജോലിക്കെന്ന വ്യാജേന കടന്നുകൂടിയ പ്രതി റെസ്റ്റേറന്റിൽ അതിക്രമിച്ച് കയറുകയും കടയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന കടയുടമയുടെ ബൈക്ക് മോഷണം ചെയ്തു കൊണ്ടു പോകുകയുമായിരുന്നു.
Read Also : പ്രധാനമന്ത്രി ആവാസ് യോജന: മൂന്ന് കോടിയിലധികം ഭവനരഹിതർക്ക് വീട് നിർമ്മിച്ച് നൽകി കേന്ദ്ര സർക്കാർ
ബൈക്ക് മോഷണം പോയ വിവരം ഷമീർ കരുനാഗപ്പള്ളി പൊലീസിനെ അറിയിച്ചു. തുടർന്ന്, കേസെടുത്ത് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയെ ആലുവ റെയിൽവെ സ്റ്റേഷന് സമീപത്ത് നിന്നും പിടികൂടുകയുമായിരുന്നു. മോഷണം പോയ മൊട്ടോർസൈക്കിളും പ്രതിയോടൊപ്പം പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കരുനാഗപ്പള്ളി എസിപി വി.എസ് പ്രദീപ്കുമാറിന്റെ നിർദേശാനുസരണം സബ് ഇൻസ്പെക്ടർമാരായ ഷെമീർ, ഷാജിമോൻ, സന്തോഷ്കുമാർ പി.ബി, സിപിഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments