Latest NewsNewsIndia

അഗ്നിവീർ സൈനികർക്ക് റെയിൽവേയിൽ ജോലി സംവരണം ഏർപ്പെടുത്തുന്നു, പുതിയ നീക്കവുമായി റെയിൽവേ മന്ത്രാലയം

ശാരീരിക ക്ഷമത പരിശോധനയിലും പ്രായ നിബന്ധനയിലും ഇളവുകൾ നൽകുന്നതാണ്

രാജ്യത്തെ അഗ്നിവീർ സൈനികർക്ക് റെയിൽവേയിൽ സംവരണം നൽകാനൊരുങ്ങി കേന്ദ്ര സർക്കാർ. ലെവൽ ഒന്ന് നോൺ ഗസറ്റ് തസ്തികകളിൽ 10 ശതമാനവും, ലെവൽ രണ്ടിൽ 5 ശതമാനവുമാണ് ജോലി സംവരണം ഏർപ്പെടുത്താൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. കൂടാതെ, ശാരീരിക ക്ഷമത പരിശോധനയിലും പ്രായ നിബന്ധനയിലും ഇളവുകൾ നൽകുന്നതാണ്. ആദ്യ ബാച്ചിന് അഞ്ച് വർഷവും തുടർന്നുള്ള ബാച്ചുകൾക്ക് 3 വർഷവുമാണ് പ്രായത്തിൽ ഇളവ് നൽകുക.

റെയിൽവേ റിക്രൂട്ടിംഗ് ഏജൻസികൾ നടത്തുന്ന ഓപ്പൺ മാർക്കറ്റ് റിക്രൂട്ട്മെന്റിന് അപേക്ഷിക്കാൻ 4 വർഷത്തിൽ മുഴുവൻ കാലാവധി പൂർത്തിയാക്കിയ അഗ്നിവീരന്മാരിൽ നിന്ന് 250 രൂപയാണ് അപേക്ഷ ഫീസ് ഇനത്തിൽ ഈടാക്കുക. അതേസമയം, റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡും, റെയിൽവേ റിക്രൂട്ട്മെന്റ് സെല്ലും നടത്തുന്ന നിയമനങ്ങളിൽ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ ആവശ്യപ്പെട്ട് എല്ലാ ജനറൽ മാനേജർമാർക്കും ഇതിനോടകം സർക്കുലർ അയച്ചിട്ടുണ്ട്. കേന്ദ്ര സർക്കാറിന്റെ ഹ്രസ്വകാല, ശമ്പളത്തോടുകൂടിയുള്ള സൈനിക സേവന പദ്ധതിയാണ് അഗ്നിപഥ്.

Also Read: പോലീസ് ഹാജരാക്കിയപ്പോൾ വനിതാ മജിസ്ട്രേറ്റിനെ കുത്താൻ ശ്രമം, അമ്മ തടഞ്ഞതോടെ സ്വന്തം കയ്യിൽ കുത്തി മുറിവേൽപ്പിച്ച് 15കാരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button