KeralaLatest NewsNews

ഇടുക്കിയിൽ നവജാതശിശു മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്, അതിഥി തൊഴിലാളികൾ താമസിച്ചിരുന്നത് ദമ്പതികളെന്ന വ്യാജേനെ

ഇടുക്കി: ഇടുക്കി കമ്പംമേട്ടിൽ നവജാതശിശു മരിച്ച സംഭവം കൊലപാതകമെന്ന് കണ്ടെത്തി പൊലീസ്. നവജാത ശിശുവിനെ അതിഥി തൊഴിലാളികൾ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് അറിയിച്ചു.

പ്രണയത്തിലായിരുന്ന ഇവർ ദമ്പതികളെന്ന വ്യാജേനെയാണ് താമസിച്ചിരുന്നത്. അതിഥി തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സാധുറാം, മാലതി എന്നിവർ ആണ് പിടിയിൽ ആയത്.

കഴിഞ്ഞ ദിവസമാണ് കമ്പംമേട്ടിൽ നവജാത ശിശുവിനെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹത്തിന് മുൻപ് കുട്ടി ജനിച്ചതിനാൽ ദുരഭിമാനത്തെ തുടർന്നാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button