കരുനാഗപ്പള്ളി: മുക്കുപണ്ടം പണയംവെച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് പണം തട്ടിയെടുത്ത സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. തേവലക്കര പാലയ്ക്കൽ ഹാഷിം മൻസിലിൽ എൻ. മുഹമ്മദ് ഷാൻ (23), നീണ്ടകര പുത്തൻതുറ ചമ്പോളിൽ വടക്കതിൽ എസ്. വിഷ്ണു (22) എന്നിവരാണ് അറസ്റ്റിലായത്. കരുനാഗപ്പള്ളി പൊലീസാണ് പിടികൂടിയത്.
മക്കാഴേത്ത് ജംങ്ഷനിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിലാണ് ഇവർ മുക്കുപണ്ടം പണയപ്പെടുത്താനായെത്തിയത്. ഏപ്രിലിൽ ധനകാര്യ സ്ഥാപനത്തിലെത്തി 19 ഗ്രാം ഓളം തൂക്കം വരുന്ന മുക്കുപണ്ടം പണയപ്പെടുത്തി 70000 രൂപയോളം കൈപ്പറ്റി കടന്നുകളയുകയായിരുന്നു. സംശയം തോന്നിയ സ്ഥാപനമുടമ നടത്തിയ സൂഷ്മപരിശോധനയിലാണ് പണയപ്പെടുത്തിയ ഉരുപ്പടികൾ മുക്കുപണ്ടമാണെന്ന് തിരിച്ചറിയുന്നത്.
തുടർന്ന്, കരുനാഗപ്പള്ളി പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പൊലീസ് പിടികൂടുകയുമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments