
തിരുവനന്തപുരം: രാജ്യത്ത് 2024ല്‍ നടക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തിയില്ലെങ്കില്‍ ആര്‍എസ്എസ് ഹിന്ദുത്വ രാഷ്ട്രം പ്രഖ്യാപിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികത്തില്‍ ഹിന്ദുത്വ രാഷ്ട്രം ഉണ്ടാക്കും എന്നാണ് അവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപിയെ മാറ്റി നിര്‍ത്തുകയല്ലാതെ മറ്റ് വഴികളില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
Read Also: ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസ് അന്വേഷിച്ച സമീര്‍ വാംഖഡെക്കെതിരേ അഴിമതിക്കുറ്റം: കേസെടുത്ത് സിബിഐ
‘സ്വാതന്ത്ര്യം വാങ്ങി തന്നത് ഗാന്ധിജി മാത്രം ആണെന്ന അഭിപ്രായം സിപി എമ്മിനില്ല. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ രക്തസാക്ഷിത്വം വരിച്ച നിരവധി ആളുകളുണ്ട്. ഭഗത് സിംഗും ചന്ദ്രശേഖര്‍ ആസാദും സുബാഷ് ചന്ദ്ര ബോസുമടക്കം രക്തസക്ഷികളുടെ പ്രവര്‍ത്തനഫലമായി കൂടിയാണ് സ്വാതന്ത്ര്യം ലഭിച്ചത്. മഹാത്മ ഗാന്ധി മാത്രം നടത്തിയ പരിശ്രമത്തിന്റെ ഭാഗമായല്ല സ്വാതന്ത്ര്യം കിട്ടിയതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു’.
Post Your Comments