Latest NewsIndiaNews

സിനിമയുടെ ഉള്ളടക്കത്തോട് യോജിപ്പില്ലെങ്കിലും നിരോധിക്കുന്നത് തെറ്റ്, ‘ദ കേരള സ്‌റ്റോറി’ നിരോധനത്തിനെതിരേ അനുരാഗ് കശ്യപ്

കൊൽക്കത്ത: കേരള സ്റ്റോറി സിനിമയുടെ പ്രദർശനം നിരോധിച്ച പശ്ചിമബംഗാൾ സർക്കാരിന്റെ നിലപാടിനെതിരേ വിമര്‍ശനവുമായി സംവിധായകൻ അനുരാഗ് കശ്യപ്. ഒരു സിനിമയുടെ ഉള്ളടക്കത്തോട് യോജിപ്പില്ലെങ്കിലും അത് നിരോധിക്കുന്നത് തെറ്റാണെന്ന് അനുരാഗ് ട്വിറ്ററിൽ കുറിച്ചു.

ഒരു സിനിമയോട് യോജിപ്പോ വിയോജിപ്പോ ഉണ്ടായിക്കോട്ടെ. അത് പ്രൊപ്പഗണ്ടയോ, നിന്ദ്യമോ ആകട്ടെ. എന്നാൽ അതിനെ നിരോധിക്കുന്നത് തെറ്റാണെന്ന് സംവിധായകൻ ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് മുഖ്യമന്ത്രി മമത ബാനർജി ചിത്രം നിരോധിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്ത് ചിത്രം പ്രദർശിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചിരുന്നു.

നിരോധനത്തിനെതിരെ നിയമവഴി തേടുമെന്ന് ചിത്രത്തിന്റെ നിർമാതാവ് വിപുൽ ഷാ പറഞ്ഞു. നിയമപ്രകാരം സാധ്യമായതെല്ലാം ചെയ്യും. നിരോധനത്തിനെതിരെ പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ചിത്രം തമിഴ്‌നാട്ടിലെ തിയേറ്ററുകളിൽനിന്ന് പിൻവലിച്ചതിനു പിന്നാലെ സിനിമയുടെ പ്രത്യേക പ്രദർശനവും പോലീസ് തടഞ്ഞിരുന്നു. ക്രമസമാധാന പ്രശ്നസാധ്യതയുണ്ടെന്നു പറഞ്ഞാണ് നഗരത്തിലെ പ്രിവ്യൂ തിയേറ്ററിൽ ബുധനാഴ്ച രാവിലെ നടത്താനിരുന്ന പ്രദർശനത്തിന് അനുമതി നിഷേധിച്ചത്. തമിഴ്‌നാട്ടിലെ ഇരുപതോളം തിയേറ്ററുകളിൽ വെള്ളിയാഴ്ച റിലീസ് ചെയ്ത സിനിമയുടെ പ്രദർശനം ഞായറാഴ്ചയോടെ അവസാനിപ്പിക്കുകയായിരുന്നു. ക്രമസമാധാന പ്രശ്നം കണക്കിലെടുത്തും തിയേറ്ററിൽ ആളില്ലാത്തതുകാരണവുമാണ് സിനിമ പിൻവലിക്കുന്നതെന്നാണ് തമിഴ്‌നാട് തിേയറ്റർ ഓണേഴ്‌സ് അസോസിയേഷൻ ജോയന്റ് സെക്രട്ടറി എസ്. ശ്രീധർ പറഞ്ഞത്. ഡിഎംകെ. സർക്കാരിന്റെ സമ്മർദം കാരണമാണ് തിയേറ്ററുടമകൾ തീരുമാനമെടുത്തതെന്നാണ് ബിജെപി ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button