കളമശ്ശേരി: സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തിൽ ഒപ്പം നിൽക്കാത്തതിന്റെ പേരിൽ മാരകായുധങ്ങളുമായി ആക്രമണം നടത്തിയ യുവാവ് പിടിയിൽ. വയനാട് പുൽപ്പള്ളി മണിമലയിൽ വീട്ടിൽ എം.ജെ. വിനീഷാണ്(32) പൊലീസ് പിടിയിലായത്. ഏലൂർ പൊലീസാണ് പ്രതിയെ പിടികൂടിയത്.
വ്യാഴാഴ്ച പുലർച്ചെ പാതാളം വള്ളോപ്പിള്ളിത്താഴം റോഡിലാണ് സംഭവം. ബാറിന് സമീപമുണ്ടായ തർക്കത്തിൽ തന്നോടൊപ്പം നിൽക്കണമെന്ന് പാതാളം സ്വദേശിയായ വള്ളോപ്പിള്ളി വീട്ടിൽ കാളിമുത്തുവിനോട് (25) വിനീഷ് ആവശ്യപ്പെട്ടു.
Read Also : ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരില്‍ അപസ്മാരം വരാനുള്ള സാധ്യത കൂടുതൽ : പഠനം പറയുന്നതിങ്ങനെ
എന്നാൽ, കൂട്ടാക്കാത്തതിലുള്ള വിരോധത്തിൽ വീട്ടിൽ നിന്നും അരിവാളും ചുറ്റികയുമായെത്തിയ വിനീഷ് കാളിമുത്തുവിനു നേരെ വീശി. ഇത് ഒപ്പമുണ്ടായിരുന്ന മുത്തുവിന്റെ അമ്മാവൻ വെങ്കിടേഷ് കൈകൊണ്ട് തടഞ്ഞു. തുടർന്ന്, നടന്ന മൽപ്പിടിത്തത്തിൽ മൂന്നുപേർക്കും പരിക്കേറ്റു. പരിക്കേറ്റവരെ പിന്നീട് നാട്ടുകാർ ആശുപത്രിയിലെത്തിച്ചു.
വിനീഷിനെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments