Latest NewsIndiaNews

ഗവർണറുടെ നടപടി തെറ്റ്: ഷിൻഡെ സർക്കാരിന് തുടരാം, ഉദ്ധവ് സർക്കാരിനെ പുനഃസ്ഥാപിക്കാനാകില്ലെന്ന് സുപ്രീം കോടതി

ഡൽഹി: മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാടി സർക്കാരിനോട് വിശ്വാസ വോട്ട് തേടാൻ നിർദ്ദേശിച്ച ഗവർണറുടെ നടപടിയെ രൂക്ഷമായിവിമർശിച്ച് സുപ്രീംകോടതി. ഗവർണറുടെ നടപടി ഭരണഘടനപരമായി തെറ്റായിരുന്നുവെന്ന് സുപ്രീം കോടതി ബെഞ്ച് വിധിച്ചു. നിയമസഭയിൽ വിശ്വാസവോട്ട് തേടാത്തതിനാൽ സർക്കാർ പുനഃസ്ഥാപിക്കണമെന്ന ഉദ്ധവ് താക്കറെയുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. വിശ്വാസവോട്ട് തേടാതെയാണ് ഉദ്ധവ് താക്കറെ രാജിവെച്ചത്. അതിനാൽ സർക്കാരിനെ പുനഃസ്ഥാപിക്കാൻ ഉത്തരവിടുന്നില്ലെന്ന് ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.

പാർട്ടിയിലെ തർക്കങ്ങൾ പരിഹരിക്കാനുള്ള മാധ്യമമായി വിശ്വാസവോട്ടെടുപ്പിനെ ഉപയോഗിക്കാനാകില്ല. ഭരണഘടനയിൽ ഇല്ലാത്ത അധികാരം വിനിയോഗിക്കാൻ ഗവർണർക്ക് കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു. വിശ്വാസവോട്ടിന് നിർദ്ദേശം നൽകാനുള്ള ഒരു വസ്തുതകളും ഗവർണറുടെ പക്കൽ ഉണ്ടായിരുന്നില്ലെന്നും സർക്കാരിന് ഭൂരിപക്ഷം ഇല്ലെന്ന് പ്രതിപക്ഷ നേതാവ് പോലും പറഞ്ഞിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി. പാർട്ടിയ്ക്കുള്ളിലെ പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടത് വിശ്വാസ വോട്ടെടുപ്പിലൂടെയല്ലെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് വിമർശിച്ചു.

എലത്തൂര്‍ ട്രെയിന്‍ കേസ് പ്രതി ഷാറൂഖ് സെയ്ഫിയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ എന്‍ഐഎയുടെ നേതൃത്വത്തില്‍ വ്യാപക റെയ്ഡ്

ഏക്നാഥ് ഷിൻഡെ വിഭാഗത്തിലെ ഗോഗവാലെയെ വിപ്പായി നിയമിച്ച സ്പീക്കറുടെ നടപടിയും തെറ്റാണ്. രാഷ്ട്രീയ പാർട്ടിയാണ് വിപ്പിനെ നിയമിക്കേണ്ടതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഷിൻഡെ ഉൾപ്പടെ 16 എംഎൽഎമാരുടെ അയോഗ്യത സംബന്ധിച്ച വിഷയത്തിൽ തീരുമാനം എടുക്കേണ്ടത് സ്പീക്കർ ആണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button