KottayamLatest NewsKeralaNattuvarthaNews

പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​കാ​​ത്ത പെ​​ൺ​​കു​​ട്ടി​​യ്ക്ക് പീ​​ഡനം: പാ​​സ്റ്റ​​ർ​​ക്ക് 10വ​​ർ​​ഷം ത​​ട​​വും പി​​ഴ​​യും

കൊ​​ല്ലം പി​​റ​​വ​​ത്തൂ​​ർ മ​​ര​​ങ്ങാ​​ട്ട് പു​​ത്ത​​ൻ​​വീ​​ട്ടി​​ൽ പി.​​ജി. മ​​ത്താ​​യി(സ​​ണ്ണി - 55)യെ​​യാ​​ണ് കോടതി ശിക്ഷിച്ചത്

കോ​​ട്ട​​യം: പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​കാ​​ത്ത പെ​​ൺ​​കു​​ട്ടി​​യെ ലൈം​​ഗി​​ക​​മാ​​യി പീ​​ഡി​​പ്പി​​ച്ച കേ​​സി​​ൽ കൊ​​ല്ലം സ്വ​​ദേ​​ശി​​യാ​​യ പാ​​സ്റ്റ​​ർ​​ക്ക് പ​​ത്തു​​വ​​ർ​​ഷം ക​​ഠി​​ന​​ത​​ട​​വും ര​​ണ്ടു ല​​ക്ഷം രൂ​​പ പി​​ഴ​​യും ശിക്ഷ വിധിച്ച് കോടതി. കൊ​​ല്ലം പി​​റ​​വ​​ത്തൂ​​ർ മ​​ര​​ങ്ങാ​​ട്ട് പു​​ത്ത​​ൻ​​വീ​​ട്ടി​​ൽ പി.​​ജി. മ​​ത്താ​​യി(സ​​ണ്ണി – 55)യെ​​യാ​​ണ് കോടതി ശിക്ഷിച്ചത്. അ​​ഡീ​​ഷ​​ണ​​ൽ ജി​​ല്ലാ കോ​​ട​​തി ഒ​​ന്ന് (പോ​​ക്‌​​സോ) ജ​​ഡ്ജി കെ.​​എ​​ൻ. സു​​ജി​​ത്ത് ആണ് ശി​​ക്ഷ വിധിച്ച​​ത്. പി​​ഴ​​യ​​ട​​ച്ചി​​ല്ലെ​​ങ്കി​​ൽ ഒ​​രു വ​​ർ​​ഷം ക​​ഠി​​ന​​ത​​ട​​വ് കൂ​​ടി അ​​നു​​ഭ​​വി​​ക്കേ​​ണ്ടി വ​​രുമെന്നും കോടതി ഉത്തരവിൽ പറയുന്നു.

Read Also : കടം വാങ്ങിയ പണം തിരികെ ചോദിച്ചു: യുവാവിനെ അസഭ്യം പറയുകയും മുളക് സ്പ്രേ അടിച്ച് കുത്തികൊലപ്പെടുത്താൻ ശ്രമിച്ചു, അറസ്റ്റ്

2014-15 വ​​ർ​​ഷ​​മാ​​യി​​രു​​ന്നു കേ​​സി​​നാ​​സ്പ​​ദ​​മാ​​യ സം​​ഭ​​വം. കു​​ട്ടി​​യും അ​​മ്മ​​യും ആ​​രാ​​ധ​​ന​​യ്ക്കു പോ​​യി​​രു​​ന്ന സ്ഥ​​ല​​ത്തെ പാ​​സ്റ്റ​​റാ​​യി​​രു​​ന്ന ഇ​​ദ്ദേ​​ഹം. 2017-ൽ ​​കു​​ട്ടി​​യെ ചൈ​​ൽ​​ഡ്‌​​ലൈ​​ൻ കൗ​​ൺ​​സ​​ലിം​​ഗി​​ന് വി​​ധേ​​യ​​യാ​​ക്കി​​യ​​തോ​​ടെ​​യാ​​ണ് പാ​​സ്റ്റ​​ർ പീ​​ഡി​​പ്പി​​ച്ച വി​​വ​​രം പു​​റ​​ത്ത​​റി​​ഞ്ഞ​​ത്. ഏ​​റ്റു​​മാ​​നൂ​​ർ പൊ​​ലീ​​സ് ആണ് പാ​​സ്റ്റ​​ർ​​ക്കെ​​തി​​രേ കേ​​സെ​​ടു​​ത്ത് അന്വേഷണം നടത്തിയത്.

ഏ​​റ്റു​​മാ​​നൂ​​ർ സ്റ്റേ​​ഷ​​ൻ ഹൗ​​സ് ഓ​​ഫീ​​സ​​റാ​​യി​​രു​​ന്ന നി​​ല​​വി​​ലെ പാ​​ലാ ഡി​​വൈ​​എ​​സ്പി എ.​​ജെ. തോ​​മ​​സാ​​ണ് കേ​​സ് അ​​ന്വേ​​ഷി​​ച്ച് കു​​റ്റ​​പ​​ത്രം സ​​മ​​ർ​​പ്പി​​ച്ച​​ത്. പ്രോ​​സി​​ക്യൂ​​ഷ​​നു​​വേ​​ണ്ടി സ്‌​​പെ​​ഷ​​ൽ പ്രോ​​സി​​ക്യൂ​​ട്ട​​ർ എം.​​എ​​ൻ. പു​​ഷ്‌​​ക​​ര​​ൻ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button