
ബിഗ് ബോസ് മലയാളം സീസൺ 5 മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. വീട്ടിനുള്ളിൽ ഉള്ളവരിൽ പലരുടെയും ബന്ധങ്ങൾ പുറത്ത് ആരാധകർ ചോദ്യം ചെയ്യുകയാണ്. അതിലൊന്നാണ് ശ്രുതി-റിനോഷ് ബന്ധം. ആദ്യ ആഴ്ച മുതൽ തന്നെ അടുത്ത സുഹൃത്തുക്കളായി മാറിയവരാണ് ഇരുവരും. അടുത്ത സുഹൃത്തുക്കൾ എന്നതിന് പുറമെ തനിക്ക് റിനോഷ് ഒരു സഹോദരനെ പോലെ ആണെന്നാണ് ശ്രുതി പലപ്പോഴും പറഞ്ഞിട്ടുള്ളത്. റിനോഷിന്റെ ഉള്ളിൽ നല്ലൊരു മനുഷ്യൻ ഉണ്ടെന്നും, മനുഷ്യത്വം ഇല്ലാതെ നമുക്കാർക്കും ജീവിക്കാൻ കഴിയില്ലെന്നും ശ്രുതി പലതവണകളായി തുറന്നു പറഞ്ഞിട്ടുള്ളതാണ്.
എന്നാൽ കഴിഞ്ഞ രണ്ടാഴ്ചകൾക്കിടെ ഇവരുടെ സൗഹൃദത്തെ തെറ്റായി വ്യാഖാനിച്ചു കൊണ്ട് ഒരു കൂട്ടം പ്രേക്ഷകർ രംഗത്ത് എത്തുന്നുണ്ട്. പരസ്‌പരം കെട്ടി പിടിക്കുന്നതും ചേർന്നിരിക്കുന്നതുമൊക്കെ മോശം അർത്ഥത്തിലാണ് ഇക്കൂട്ടർ വ്യാഖ്യാനിക്കുന്നത്. വിവാഹിതയായ ശ്രുതി ചെയ്യുന്നത് തെറ്റാണ് എന്ന രീതിയിലുള്ള അഭിപ്രായങ്ങളുമായാണ് ചിലർ രംഗത്ത് എത്തുന്നത്. കഴിഞ്ഞ ആഴ്ചയിലെ വീക്കിലി ടാസ്കിനിടെ ഒരവസരത്തിൽ ശ്രുതി റിനോഷിന്റെ കവിളിൽ ചുംബിച്ചതിന്റെ സ്ക്രീൻഷോട്ടുകൾ ഇക്കൂട്ടർ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ, ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഒമർ ലുലു. കഴിഞ്ഞ ആഴ്ച ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തായ ഒമർ ലുലു സോഷ്യൽ മീഡിയയിലൂടെയാണ് ഇവരുടെ സൗഹൃദത്തെ കുറിച്ച് പറഞ്ഞത്. ശ്രുതിയും റിനോഷും തമ്മിലുള്ളത് സഹോദര ബന്ധമാണെന്നും അതിന് മറ്റൊരു അർത്ഥം കൊടുക്കുന്നവരോട് പുച്ഛം മാത്രമാണെന്നുമാണ് ഒമർ ലുലു പറഞ്ഞത്. ‘ശ്രുതിയും റിനോഷും നല്ല സുഹൃത്തുക്കൾ ആണ്, കസ്സിൻ ബ്രദർ സിസ്റ്റർ റിലേഷൻ ആണ് ബിഗ്ബോസ്സ് ഹൗസിൽ എനിക്ക് ഫീൽ ചെയ്തത്. അവർ തമ്മിൽ ഉളള ബന്ധത്തിൽ ഇല്ലാത്ത അർത്ഥം കണ്ടു പിടിക്കുന്നവരോട് പുച്ഛം മാത്രം,’ അദ്ദേഹം കുറിച്ചു.
Post Your Comments