Latest NewsKeralaNews

മോക്ക ചുഴലിക്കാറ്റ് രൂപപ്പെട്ടു, കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: മോക്ക ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട, വയനാട് എന്നിവിടങ്ങളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Read Also: ഇമ്രാൻ ഖാന്റെ അറസ്റ്റിനു പിന്നാലെ രാജ്യത്ത് തുടരുന്ന അക്രമസംഭവങ്ങൾക്കു പിന്നിൽ ആർഎസ്എസ്: ആരോപണവുമായി പാകിസ്ഥാൻ

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട മോക്ക ചുഴലിക്കാറ്റിന്റെ പ്രഭാവത്തിലാണ് കേരളത്തില്‍ മഴ ശക്തമാകുന്നത്. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദേ ചുഴലിക്കാറ്റായി മാറിയതായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ഐഎംഡി അറിയിച്ചു. പോര്‍ട്ട് ബ്ലെയറിന് 510 കിലോമീറ്റര്‍ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറ്, ബംഗ്ലാദേശിലെ കോക്‌സ് ബസാറിന് 1210 കിലോമീറ്റര്‍ തെക്ക്-തെക്ക് പടിഞ്ഞാറ് കേന്ദ്രീകരിച്ച് മോക്ക ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത് അര്‍ധരാത്രിയോടെ ശക്തമായ ചുഴലിക്കാറ്റായി മാറുമെന്നാണ് മുന്നറിയിപ്പ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button