തിരുവനന്തപുരം: വീടുപൂട്ടി യാത്ര പോകുന്നവർക്ക് ആ വിവരം അറിയിക്കാൻ വേണ്ടി പൊലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ-ആപ്പിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. ഈ സൗകര്യം വിനിയോഗിച്ച ഒരു യുവതി തനിക്കുണ്ടായ അനുഭവം സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ്. കേരളാ പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ യുവതിയുടെ അനുഭവം ഷെയർ ചെയ്തിട്ടുണ്ട്.
Read Also: വാഹനാപകടം: കെ മുരളീധരൻ എംപിയുടെ ഡ്രൈവർക്കും മകനും പിന്നാലെ അമ്മയും മരിച്ചു
വീട് പൂട്ടിയിട്ടാണ് യുവതി ഒരാഴ്ചയിലേറെ നീണ്ട യാത്രപോയത്. ഒരു സുരക്ഷാ മുൻകരുതൽ എന്ന നിലയിൽ കേരള പൊലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ Pol-App ൽ കയറിയൊന്നു രജിസ്റ്റർ ചെയ്തിരുന്നു. തിരിച്ചെത്തിയ ദിവസം യാത്രാക്ഷീണം കാരണം സന്ധ്യയ്ക്കുമുന്നേ ഉറക്കമായി. അതുകാരണം ഗേറ്റുപൂട്ടാനും മറന്നു. രാത്രി എപ്പോഴോ എണീറ്റു. പിന്നെ ഉറക്കം വരാത്തതിനാൽ യാത്രകഴിഞ്ഞ് അതേപടി കൊണ്ടുവച്ചിരുന്ന പെട്ടികളിലെ സാധനങ്ങളൊക്കെ ഒന്ന് അടുക്കിപ്പെറുക്കാമെന്ന് കരുതി. മുഷിഞ്ഞ തുണികളൊക്കെ ബക്കറ്റിലേക്ക് മാറ്റിക്കൊണ്ടിരുന്നപ്പോൾ കോളിങ് ബെൽ അടിച്ചുവെന്ന് യുവതി പറയുന്നു. ക്ലോക്കിൽ നോക്കിയപ്പോൾ മണി പന്ത്രണ്ട്. ഈ നേരത്താര് എന്ന ആശങ്കയോടെ ജനാലയിലൂടെ നോക്കിയപ്പോൾ പൊലീസാണ് പുറത്ത്. ആളില്ലാതിരുന്ന വീടിന്റെ ഗേറ്റ് പൂട്ടാതെ കിടക്കുന്നതും അകത്ത് വെളിച്ചവും കണ്ട് കയറിയതാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഉടമസ്ഥർ തന്നെയാണ് ഉള്ളിലുള്ളതെന്ന് തെളിവുസഹിതം ഉറപ്പിച്ച ശേഷമാണ് പൊലീസ് മടങ്ങിയത്. ഗേറ്റ് പൂട്ടാനുള്ള നിർദേശം നൽകാനും ഉദ്യോഗസ്ഥർ മറന്നില്ലെന്ന് യുവതി ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, പോൽ ആപ്പിലെ ഈ സൗകര്യം ഏഴായിരത്തിലധികം പേർ വിനിയോഗിച്ചു. അവധിക്കാലത്തും വാരാന്ത്യങ്ങളിലും വീട് പൂട്ടി നാട്ടിലും മറ്റും യാത്ര പോകുന്നവർക്ക് അക്കാര്യം പൊലീസിനെ അറിയിക്കാനുള്ള സൗകര്യമാണ് ആപ്പിൽ ഉള്ളത്.
Read Also: തടി മുറിക്കുന്നതിനിടെ മെഷീന്‍വാള്‍കൊണ്ട് കാലറ്റ് എസ്റ്റേറ്റ് സൂപ്രണ്ടിന് ദാരുണാന്ത്യം
Post Your Comments