Latest NewsKeralaNews

വാഹനാപകടം: കെ മുരളീധരൻ എംപിയുടെ ഡ്രൈവർക്കും മകനും പിന്നാലെ അമ്മയും മരിച്ചു

കോഴിക്കോട്: കഴിഞ്ഞ ദിവസം കോരപ്പുഴ പാലത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മഹിളാ കോൺഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എസ് പി കൃഷ്ണവേണി മരിച്ചു. കൃഷ്ണവേണിയുടെ മകൻ അതുലും അതുലിന്റെ ഒരു വയസുള്ള മകൻ അൻവിഖും കഴിഞ്ഞ ദിവസം അപകടത്തിൽ മരിച്ചിരുന്നു.

Read Also: വിമാനം പോയ ശേഷം വിദേശയാത്രയ്ക്ക് കേന്ദ്രം അനുമതി നല്‍കി: സജി ചെറിയാന്റെ യുഎഇ യാത്ര റദ്ദാക്കി

അതുലിന്റെ ഭാര്യ മായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്. കെ മുരളീധരൻ എംപിയുടെ ഡ്രൈവറാണ് മരിച്ച അതുൽ. കോരപ്പുഴ പാലത്തിന് സമീപം ഇവർ സഞ്ചരിച്ച ബൈക്കിൽ കാർ ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്. കോഴിക്കോട് കോരപ്പുഴ പാലത്തിൽ കഴിഞ്ഞ ദിവസം അർധരാത്രിയോടെ ആയിരുന്നു അപകടം ഉണ്ടായത്.

Read Also: ഞാനോ കുടുംബമോ കുട്ടിയെ വേണമെന്ന് ആവശ്യപ്പെടില്ല, എന്നാൽ അവർ ഉപേക്ഷിച്ചാൽ ചുമടെടുത്തും ഞാൻ കുട്ടിയെ നോക്കും: നടൻ അർണവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button