Latest NewsKeralaNews

വന്ദനയുടെ കൊലപാതകം ഒറ്റപ്പെട്ട സംഭവമെന്ന് ഡിവൈഎഫ്‌ഐ

കൊല്ലം: കൊട്ടാരക്കര താലൂക്കാശുപത്രിയിലെ ഡോക്ടര്‍ വന്ദന ദാസിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണെന്ന് ഡിവൈഎഫ്‌ഐ. ലഹരിയുടെ അമിത ഉപയോഗത്തില്‍ കടുത്ത ക്രൂരതയാണ് പ്രതി നടത്തിയതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പറഞ്ഞു. ഡോ.വന്ദനയുടെ വീട്ടിലെത്തി ആദരാഞ്ജലി അര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി.കെ സനോജ്.

അങ്ങേയറ്റം വേദനാജനകമാണ് ഈ സംഭവം, നമ്മുടെ സമൂഹം കുറേക്കൂടി ജാഗ്രതയോടെ ഇത്തരം വിഷയങ്ങളില്‍ ഇടപെടണമെന്നാണ് ഈ സംഭവത്തില്‍ നിന്നും മനസ്സിലാവുന്നത്. ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കേണ്ട സമയമാണിത്. ആ പോരാട്ടം ഡിവൈഎഫ്‌ഐ ഏറ്റെടുത്ത് ശക്തമായി മുന്നോട്ട് കൊണ്ടു പോകുമെന്നും സനോജ് ചൂണ്ടിക്കാട്ടി.

അതേസമയം, ഡ്യൂട്ടിക്കിടെ ഡോക്ടര്‍ ക്രൂരമായി കൊല ചെയ്യപ്പെട്ട സംഭവത്തില്‍ സ്വമേധയാ ഹൈക്കോടതി കേസെടുത്തിട്ടുണ്ട്. രൂക്ഷവിമര്‍ശനമാണ് കോടതി ഉന്നയിച്ചിരിക്കുന്നത്. സംഭവത്തില്‍ എഡിജിപി റിപോര്‍ട്ട് സമര്‍പ്പിച്ചു. ഇതാണ് സ്ഥിതിയെങ്കില്‍ പ്രതി മജിസ്‌ട്രേറ്റിനെ ആക്രമിക്കുന്ന കാലം വിദൂരമല്ലെന്ന് കോടതി പരാമര്‍ശിച്ചു. അലസമായി വിഷയത്തെ സര്‍ക്കാര്‍ കാണരുത്. ഇപ്പോഴത്തേത് സിസ്റ്റമിക് ഫെയിലിയറാണ്. പൊലീസിനെയല്ല കുറ്റം പറയുന്നത്. സംവിധാനത്തിന്റെ പരാജയമാണ്. ഇങ്ങനെയൊന്ന് കേട്ടിട്ടില്ലെന്ന് കോടതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button