വീട്ടുജോലി ചെയ്ത് മടുത്തു: യുവതി അമ്മായിഅമ്മയെ പാത്രം കൊണ്ട് അടിച്ചു കൊന്നു, അറസ്റ്റ്

ന്യൂഡല്‍ഹി: വീട്ടുജോലികൾ ചെയ്ത് നിരാശ ബാധിച്ച യുവതി അമ്മായിഅമ്മയെ പാത്രമെടുത്ത് അടിച്ച് കൊലപ്പെടുത്തി. ഡെല്‍ഹിയില്‍ ആണ് സംഭവം. 48കാരിയായ സ്ത്രീയാണ് 86കാരിയായ അമ്മായിഅമ്മയെ കൊലപ്പെടുത്തിയത്. കുറേ കാലമായി പാചകവും മറ്റും വീട്ടുപണികളും തുടർച്ചയായി ചെയ്യുന്നതിന്റെ നിരാശയിലായിരുന്നു സ്ത്രീ. ആ നിരാശയായിരിക്കണം കൊലയിലേക്ക് നയിച്ചത് എന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

നെബ് സരായ് സ്വദേശിനിയായ ശർമ്മിഷ്ഠ സോം ആണ് കൊലക്കുറ്റത്തിന് പൊലീസിന്റെ പിടിയിലായത്.

കൊല്ലപ്പെട്ട സ്ത്രീ 2022ൽ ബാത്ത്‍റൂമിൽ വീണിരുന്നു. പരസഹായം കൂടാതെ എഴുന്നേറ്റ് നടക്കുന്നതും മറ്റും ബുദ്ധിമുട്ടായതോടെയാണ് ഇവരെ മകന്‍ തൊട്ടടുത്ത് താമസിപ്പിച്ചത്. അമ്മയുടെ വിവരങ്ങൾ അറിയുന്നതിന് വേണ്ടി സുരജിത്ത് അവരുടെ ഫ്ലാറ്റിൽ സിസിടിവി ക്യാമറ വച്ചിട്ടുണ്ടായിരുന്നു. എന്നാൽ, അതിൽ മരണം നടന്ന ദിവസം സ്റ്റോറേജ് ഡിവൈസ് ഒന്നും ഉണ്ടായിരുന്നില്ല. സ്ത്രീ വീണ് മരിച്ചതാകാം എന്നാണ് കരുതിയിരുന്നത്. പക്ഷേ, വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതോടെയാണ് കാര്യങ്ങൾ പുറത്ത്‌ വന്നത്‌.

പിന്നാലെ നടന്ന വിശദമായ അന്വേഷണത്തില്‍ മകന്‍ സുരജിത് സിസിടിവിയുടെ മെമ്മറി കാർഡ് താൻ മാറ്റിവച്ചതാണ് എന്ന് പൊലീസിനോട് സമ്മതിച്ചു. അതിൽ ശർമ്മിഷ്ഠ കൊല്ലപ്പെട്ട സ്ത്രീ താമസിച്ചിരുന്ന വീട്ടിലേക്ക് പോകുന്നതും അവരെ പാത്രം വച്ച് അടിക്കുന്നതും പാത്രം തുണി ഉപയോ​ഗിച്ച് തുടക്കുന്നതും എല്ലാം വ്യക്തമായി കാണാമായിരുന്നു. തെളിവ് കിട്ടിയതോടെ ശർമ്മിഷ്ഠയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.

Share
Leave a Comment