ജമ്മു കാശ്മീരിലെ പൂഞ്ചിൽ സുരക്ഷാ സേനയുടെ നേതൃത്വത്തിൽ കോർഡൺ ആൻഡ് സെർച്ച് ഓപ്പറേഷൻ ആരംഭിച്ചു. പ്രദേശത്ത് ഭീകരരുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ ആരംഭിച്ചിട്ടുള്ളത്. അതേസമയം, പൂഞ്ച് മേഖലയിൽ ഭീകരരുടെ സാന്നിധ്യം ഉള്ളതായി പ്രദേശവാസികൾ ഇതിനോടകം സൈന്യത്തെ അറിയിച്ചിട്ടുണ്ട്.
സംശയാസ്പദമായ രീതിയിൽ ചില ആളുകൾ പ്രദേശത്ത് താമസിക്കുന്നതായി നാട്ടുകാർ സൈന്യത്തിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. ഇവരുടെ നീക്കങ്ങൾ സൈന്യം നിരീക്ഷിച്ചു വരികയാണ്. കോർഡൺ ആൻഡ് സെർച്ച് ഓപ്പറേഷൻ ആരംഭിച്ചതോടെ, പ്രദേശത്തെ രണ്ട് സ്കൂളുകൾ അടച്ചിട്ടുണ്ട്.
Also Read: ആരോഗ്യപ്രവർത്തകർക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളിൽ സർക്കാർ ശക്തമായ നടപടി സ്വീകരിക്കും: മുഖ്യമന്ത്രി
പുരാണി, പൂഞ്ച്, ജെർണലി മൊഹല്ല എന്നിവിടങ്ങളിലാണ് സൈന്യത്തിന്റെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചിരിക്കുന്നത്. അതേസമയം, സംഘർഷ ബാധിത മേഖലയായ രജൗരിയിലെ കണ്ഠി വനത്തിൽ ഓപ്പറേഷൻ ത്രിനേത്ര തുടരുന്നുണ്ട്.
Post Your Comments