തിരുവനന്തപുരം: കൊട്ടാരക്കരയിൽ യുവ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി സംവിധായകൻ രാമസിംഹൻ. നിയമങ്ങൾ മാറ്റിയെഴുതാൻ സമയം അതിക്രമിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളം ഇപ്പോൾ ദൈവത്തിന്റെ അല്ല, ചെകുത്താന്റെ രാജ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മരണപ്പെട്ട ഡോക്ടർ സഹോദരിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. ലഹരി ഒരു ഗ്രാം പോലും പിടിച്ചെടുത്താൽ മിനിമം 2 വർഷം കഠിന തടവിനുള്ള വകുപ്പുണ്ടാവണം. കച്ചവടക്കാർക്ക് ജീവപര്യന്തം ശിക്ഷ ഉറപ്പാക്കണം. ജാമ്യം ലഭിക്കരുതെന്നും അദ്ദേഹം അറിയിച്ചു.
കൊട്ടാക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ആയ ഡോ വന്ദന ദാസ് ആണ് കൊല്ലപ്പെട്ടത്. നെടുമ്പന യുപി സ്‌കൂൾ അധ്യാപകൻ കുടവട്ടൂർ എസ്. സന്ദീപ് ആണ് പ്രതി.
Post Your Comments